ഡാളസ്: മുല്ലശ്ശേരിയിൽ ജേക്കബ് സ്റ്റീഫൻ 84(രാജു) ഡാളസ്സിൽ നിര്യാതനായി . ഡാളസ് പാർക്ക് ലാന്റ് ആശുപത്രിയിൽ ദീർഘകാലം റേഡിയോഗ്രാഫറായിരുന്നു.
ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കാത്തലിൽ ചർച്ച് അംഗമാണ്.
ഭാര്യ: ഏലാമ ജേക്കബ്. മക്കൾ: ബെന്നി ജേക്ക്ബ്, രാജീവ് ജേക്കബ്, ഷെൽബി ജേക്കബ്, ജോബി ജേക്കബ്, അലക്സിസ് ജേക്കബ്.
പൊതു ദർശനം: ഡിസംബർ 3 വൈകീട്ട് 6-8 വരെ. സ്ഥലം : ക്രൈസ്റ്റ് ദ കിംഗ് ക്നാനായ
കാത്തലിക് ചർച്ച് വെബു ചാപ്പൽ ഡാളസ്.
സംസ്ക്കാര ശുശ്രൂഷ: ഡിസംബർ 4. 9.30-10AM. സേക്രട്ട് ഹാർട്ട് കാത്തലിക്ക് ചർച്ച്, റോലറ്റ്-75089.
തുടർന്ന് സേക്രട്ട് ഹാർട്ട് സെമിത്തേരിയിൽ സംസ്ക്കാരം.
ഡാളസ് കേരള അസ്സോസിയേഷൻ ആദ്യകാല അംഗമായ ജേക്കബ് സ്റ്റീഫൻ നിര്യാണത്തിൽ അസ്സോസിയേഷൻ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.
വാർത്ത: പി. പി. ചെറിയാൻ