17.1 C
New York
Saturday, March 25, 2023
Home Obituary കുറുമ്പോലത്ത് കെ.എം.മാത്യു (രാജുച്ചായൻ,69) കാൽഗറിയിൽ നിര്യാതനയായി

കുറുമ്പോലത്ത് കെ.എം.മാത്യു (രാജുച്ചായൻ,69) കാൽഗറിയിൽ നിര്യാതനയായി


ജോയിച്ചന്‍ പുതുക്കുളം


കാൽഗറി: മാവേലിക്കര ചെന്നിത്തലയിൽ കുറുമ്പോലത്ത് കുടുംബാംഗവും  അന്തരിച്ച കെ.ജെ മാമ്മന്റെയും, തങ്കമ്മ മാമന്റെയും മകനായ കുറുമ്പോലത്ത്  കെ .എം.മാത്യു (രാജുച്ചായൻ)- (69 വയസ്സ്  ) കാൽഗറിയിൽ നിര്യാതനയായി. മേരി ജേക്കബ് പരേതന്റെ ഭാര്യയും, ജിബിൻ (ധന്യ), നിഷ (ലാൻസ്), എബിൻ (അനിത) എന്നിവർ മക്കളും ആറിയ ചെറുമകളും, കൂടാതെ K .M ജോൺ , സണ്ണി ഐപ്പ്  എന്നിവർ സഹോദരങ്ങളും ആണ്  .   കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗമായ പരേതൻ, ഓർത്തഡോക്സ്  മാനേജിങ് കമ്മറ്റി അംഗം കൂടിയായിരുന്നു.
പൊതുദർശനവും, സംസ്കാര ശുശ്രഷകളും  2021  ജനുവരി 19 ചൊവ്വാഴ്ച സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (451 Northmount Dr. NW, Calgary) വച്ച് നടത്തുന്നതായിരിക്കും. പൊതുദർശനം രാവിലെ 9:30 (MST) മുതൽ 10:30 (MST) വരെ ആയിരിക്കും,  തുടർന്ന് ശവസംസ്കാര ശുശ്രഷകൾ നടക്കും. ചടങ്ങുകൾക്ക് കാൽഗറിയിലെ കോവിഡ് -19 പ്രോട്ടോക്കോൾ ബാധകമായിരിക്കും.
പരേതന്റെ സംസ്കാര ശുശ്രഷകൾ  ഫാ.ജോർജ് വർഗ്ഗീസിന്റെയും, ഫാദർ ബിന്നി എം  കുരുവിളയുടെയും  കാർമ്മികത്വത്തിൽ നടക്കുന്നതായിരിക്കും. ശുശ്രഷയ്ക്കു ശേഷം ശവസംസ്കാരം റോക്കിവ്യൂ  സെമിത്തേരിയിൽ നടക്കും.
പള്ളിയിലെ പൊതുദർശനവും, സംസ്കാര ശുശ്രഷകളും യുട്യൂബ് വഴി ഓൺലൈനിൽ സ്ട്രീം ചെയ്യുന്നതായിരിക്കും . ലിങ്ക് -ചർച്ച് ഗ്രൂപ്പുകളിൽ (വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്) ലഭ്യമാകും.
 വാർത്ത അയച്ചത് : ജോസഫ് ജോൺ  കാൽഗറി .

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ.

ഡാളസ്: മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5...

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

ഫിലഡൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ...

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ്...

വുമൺ ഓഫ് ദ ഇയർ’ ബഹുമതി യുടി ഓസ്റ്റിൻ പ്രൊഫസർക്ക്

ഓസ്റ്റിൻ, ടെക്സസ് - യുഎസ്എ ടുഡേയുടെ അഭിമാനകരമായ വാർഷിക "വുമൺ ഓഫ് ദ ഇയർ" ബഹുമതികൾ പ്രഖ്യാപിച്ചു, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും അവാർഡ് നേടിയ ചരിത്രകാരിയുമായ മോണിക്ക മുനോസ് മാർട്ടിനെസാണ്...
WP2Social Auto Publish Powered By : XYZScripts.com
error: