വാർത്ത: കോളിൻസ് മാത്യൂസ് .
റാന്നി-നെല്ലിക്കമൺ പുതുപ്പറമ്പിൽ ഏബ്രഹാം മത്തായി പുത്തൂർ (പൊടിക്കുഞ്ഞ്, അവറാച്ചൻ) ന്യൂയോർക്കിലെ ക്വീൻസ്-ബെല്ലെറോസ്-ലെ സ്വഭവനത്തിൽ ജാനുവരി 26 ചൊവ്വാഴ്ച ഹൃദയസ്തംഭനം മൂലം നിര്യാതനായി. 84 വയസ്സായിരുന്നു.
ഹിമത്‌നഗർ-ഗുജറാത്ത്, ദോഹ-ഖത്തർ (സിറ്റിബാങ്ക്) ഇടങ്ങളിലെ ജോലിയെ തുടർന്ന് 1983ൽ അമേരിക്കയിലേക്ക് താമസം മാറുകയും ന്യൂയോർക്ക് സിറ്റി ഹൗസിങ് അഥോറിറ്റിയിൽ നിന്ന് വിരമിക്കയും ചെയ്തു. ഗ്ലെൻ കോവ് ഏലിം ഫുൾ ഗോസ്പൽ അസ്സംബ്ലി അംഗമായിരുന്നു.
ഭാര്യ: പരേതയായ മേരിക്കുട്ടി താഴയിൽ-വാലുപറംബിൽ, ഇലന്തൂർ. മക്കൾ: ഷേർലി, ചാർലി, ടൈറ്റസ്.
മരുമക്കൾ: തോമസ് വറുഗീസ് (സണ്ണി) വേങ്ങത്തോട്ടത്തിൽ-വലിയകാലായിൽ, റാന്നി-നെല്ലിക്കമൺ; അനീറ്റ പീടികപ്പറംബിൽ, മൈലപ്ര & ഹ്യൂസ്റ്റൺ. കൊച്ചുമക്കൾ: കെവിൻ, ബ്രയൻ, ഡാൻ; അമീലിയ, ഫീബി, ലീയ.
സഹോദരങ്ങൾ: കുഞ്ഞമ്മ തോമസ്, തോമസ് പുത്തൂർ (ബേബി), തങ്കമ്മ ജോർജ്ജ്, ചിന്നമ്മ ജോൺ, ജോർജ്ജ് പുത്തൂർ, സാമുവൽ പുത്തൂർ (ജോയ്).
സംസ്കാരം 29-നു വെള്ളിയാഴ്ച രാത്രി ന്യൂഹൈഡ്‌പാർക്ക് ലെ പാർക്ക് ചാപ്പലിലെ പൊതുദർശനത്തിന് ശേഷം 30-നു ശനിയാഴ്ച ഉച്ചയ്ക്ക് പോർട്ട് വാഷിങ്ടൺ നാസ്സാവ് നോൾസ് സെമിത്തേരിയിൽ നടത്തും.