ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താ വിനിമയ ഉപഗ്രഹമായ സി.എം.എസ്- 01 ൻ്റെ വിക്ഷേപണം ഇന്ന്.* ഉച്ചയ്ക്ക് 3.41 ന് ശ്രീഹരി കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് കുതിച്ചുയരുക. ബുധനാഴ്ച്ച ഇതിൻ്റെ ഭാഗമായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. റോക്കറ്റിന്റെ എഞ്ചിനുകളിൽ ഇന്ധനം നിറക്കുന്നത് പൂർത്തിയായി. രാജ്യത്തിന്റെ സി-ബാൻഡ് സ്പെക്ട്രം ശേഷി വർധിപ്പിക്കാനുള്ള ഉപഗ്രഹം ബഹിരാകാശത്തു എത്തുന്നതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറമെ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുള്ള വാർത്ത വിനിമയ സംവിധാനം ശക്തിപ്പെടും. 2011ൽ വിക്ഷേപിച്ച ജി-സാറ്റ് – 12 കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പുതിയ വിക്ഷേപണം. നേരത്തെ ഈ മാസം 7 നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റു രൂപപെട്ടതിനെ തുടർന്നു ഇന്നത്തേക്ക് മാറ്റുകയായിരുന്നു.1410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏഴ് വർഷമാണ് ആയുസ് .