17.1 C
New York
Sunday, June 26, 2022
Home News വിരിയട്ടെ നന്മയുടെ പുതുവത്സരപ്പൂക്കൾ - മാത്യു...

വിരിയട്ടെ നന്മയുടെ പുതുവത്സരപ്പൂക്കൾ – മാത്യു ശങ്കരത്തിൽ, മാനേജിങ് എഡിറ്റർ

പുതുവത്സര സന്ദേശം..

ചരിത്രത്തിൽ ഓരോ കാലവും ഓരോ അനുഭവ പാഠംമാണ് . സ്വയം വലിയവനെന്ന് ആരും അഹങ്കരിക്കരുത് എന്നപാഠമാണ് കോവിഡ് – 19 ലോകത്തെ ഓർമ്മപ്പെടുത്തന്നത് . എത്ര വലിയവനും നിസ്സഹായനായിപ്പോകുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകും . എന്നാൽ , ഒന്നാലോചിച്ചുനോക്കൂ : പ്രഭാതത്തിൽ അരിച്ചിറങ്ങുന്ന സൂര്യവെളിച്ചമുണ്ട് ..മധുരമായ കിളിയൊച്ചകളുണ്ട് , സുഗന്ധമുണ്ട് , ശിശുകളുടെ നിറമലമായചിരിയുണ്ട് ഇവയെല്ലാം നിറയുന്ന ഒരു സമഗ്രാനുഭവമാണ് ജീവിതം . ആയിരം വർണങ്ങളുടെ ആരാമമാണ് ഈ പ്രകൃതി എന്ന് നാം മറന്നു പോകരുത് .

നമ്മുടെ പൂർവികർ ചുവടുവച്ചത് പൂക്കൾ വിതറിയ രാജപാതകളിലൂടെയല്ല , മുള്ളുകളും നിറഞ്ഞ ഇരുണ്ട ഒറ്റയടിപ്പാതകളിലൂടെയായിരുന്നു അവരുടെ യാത്ര . സ്വപ്നത്തെ പിന്തുടരുവാനും , അവസരങ്ങൾ കണ്ടെത്തുവാനും, പ്രതിബന്ധങ്ങളെ നേരിടുവാനുള്ള മാനസിക സന്നദ്ധതയാണ് ഏതു വിജയത്തിന്റെയും അടിത്തറയെന്ന് ഈ പുതുവത്സര ദിനത്തിൽ നാം ഓർമിക്കേണ്ടതുണ്ട് .

മലയാളി ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഈക്കഴിഞ്ഞ ഡിസംബർ എട്ടിനു ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി – “എനിക്ക് ഒരു വൃക്ക മാത്രം ! ജന്മനാ ഒരു വൃക്ക മാത്രമുള്ള റീനൽ അജെനെനിസ് എന്ന അവസ്ഥയമായാണ് ഇക്കാലമത്രയും ജിവിച്ചിരുന്നു അഞ്ജു ട്വിറ്ററിൽ വെളിപ്പെടത്തുകയായിരുന്നു . കോവിഡ് കാലത്ത് മറ്റുള്ളവർക്ക് പ്രചോദനമാകാൻ അക്കാര്യം അവർ ലോകത്തെ അറിയിച്ചു . ശരീരത്തിന്റെ വേദനകൾ ക്കെതിരേ മനസ്സിന്റെ ചോദനകൾ കുതിച്ചുപായുമെന്ന എന്ന് എന്ന് തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത് .

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടു പ്രകാരം 2019 ഡിസംബർ എട്ടിന് ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് . രോഗികളുടെ എണ്ണവും മരണസംഖ്യയും ഭീതിപ്പെടുത്തുമ്പോഴും …..

നാം ഓർക്കുക : ഒരു മഴയും തോരാതിരുന്നിട്ടില്ല , ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ; കോവിഡും ഇല്ലാതാവുക തന്നെ ചെയ്യും . മനുഷ്യരാശി ഉയർത്തെഴുന്നേൽകും . ആ പ്രത്യാശ നമ്മെ നയിക്കട്ടെ .

മാത്യു ശങ്കരത്തിൽ , റിട്ടയാർഡ് എഡിറ്റർ, മലയാള മനോരമ.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: