17.1 C
New York
Sunday, June 13, 2021
Home News വനിതാ പൈലറ്റുമാർ നിയന്ത്രിച്ച ആദ്യ വിമാനം കാലിഫോർണിയയിൽ നിന്നും ബംഗളൂരിൽ

വനിതാ പൈലറ്റുമാർ നിയന്ത്രിച്ച ആദ്യ വിമാനം കാലിഫോർണിയയിൽ നിന്നും ബംഗളൂരിൽ

വാർത്ത: പി.പി. ചെറിയാൻ

കാലിഫോർണിയ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോവിലെ സിലിക്കൺവാലിയിൽ നിന്നും വനിതകൾ മാത്രം നിയന്ത്രിച്ച ആദ്യ  യാത്രാവിമാനം ജനു 10 രാവിലെ ബംഗളൂരുരിൽ പറന്നെത്തി  അഭിമാനനേട്ടം കൈവരിച്ചു.വിമാനം നിയന്ത്രിച്ച എല്ലാവരെയും സിവിൽ എവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അഭിനന്ദിച്ചു

13,993  കിലോമീറ്ററുകൾ 17 മണിക്കൂറുകൾക്കുള്ളിൽ  താണ്ടിയ  എയർ ഇന്ത്യ വിമാനം ഇന്ത്യൻ വ്യോമഗതാഗതത്തിലെ വനിതാ ശാക്തീകരണത്തിന് നൂതന  വിജയഗാഥ രചിച്ചാണ്  ബാംഗളൂരിൽ പറന്നിറങ്ങിയത്. ലോകത്തിൽ ഏറ്റവും ദൈർഘ്യമുള്ള സാൻഫ്രാൻസിസ്കോ-ബാംഗ്ളൂർ വ്യോമ പാതയിലൂടെയാണ് വനിതകൾ കേരളമെന്ന് രേഖപ്പെടുത്തിയ വിമാനം  പറത്തി ചരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്.

മുഖ്യപൈലറ്റ് സോയാ അഗർവാളിന്റെ നേതൃത്വത്തിലുള്ള വൈമാനികരാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റൻ സോയയ്‌ക്കൊപ്പം, ക്യാപ്റ്റൻ പാപാഗാരി തൻമയി, ക്യാപ്റ്റൻ ആകാൻഷാ സോനാവാരേ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരും  ഉണ്ടായിരുന്നു . 8000 മണിക്കൂർ വിമാനം പറത്തി പരിചയ സമ്പന്നരായ  പൈലറ്റുമാരാണ് വിമാനം നയിച്ചത്. വിമാനത്തിലെ എല്ലാ   ജീവനക്കാരും വനിതകളായിരുന്നുവന്നതാണ് പ്രത്യേകത . ആകെ 248 പേരാണ് വിമാനത്തിൽ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയർ ഇന്ത്യക്ക് നേട്ടമായി. ഇതേവിമാനം  മുഴുവൻ പുരുഷ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും പ്രത്യേകതയാണ്.ഇപ്പോൾ എയർ ഇന്ത്യ ഡൽഹിയിൽ നിന്നും   -ന്യൂയോർക് , ന്യൂവാർക്വാ,വാ ഷിംഗ്‌ടൺ ഡി സി ,നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റുകൾ ഓപ്പറേറ്റ് ചെയുന്നുണ്ട് ജനുവരി  15 മുതൽ ഷികാഗോ – ഹൈദരാബാദ് വിമാന സർവീസും ആരംഭിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു, ഒരു വയസ്സുള്ള കുഞ്ഞു ആശുപത്രിയിൽ

കണ്ണൂർ: ഒരു വയസ്സുകാരിയെ രണ്ടാനച്ചൻ ക്രൂരമായി മർദ്ദിച്ചു. സംഭവം നടന്നത്. കേളകം കണിച്ചാർ അംശം ചെങ്ങോത്ത്. കുഞ്ഞിൻ്റെ തലയ്ക്കും മുഖത്തും പരിക്കേറ്റ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച...

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).ബസ്സുകൾ പാലായിൽ തന്നെ നിലനിർത്തണം . പാലാ:കേരളത്തിലെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ കെ.എസ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള അധികൃതരുടെ ഗൂ...

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു . കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ശനിയാഴ്ച്ചയാണ് കോട്ടയം ചുങ്കം സ്വദേശി പ്രശാന്ത്...

കനത്ത മഴയിൽ വീടു തകർന്നു

കനത്ത മഴയിൽ വീടു തകർന്നുശനിയാഴ്ച്ച രാത്രിയിലെ കനത്ത മഴയിൽ കോട്ടയം പുതുപ്പള്ളിയിൽ വീടു തകർന്നു . പുതുപ്പള്ളി പഞ്ചായത്ത് 8- വാർഡ് എറികാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ചെറുശേരി കുന്നേൽ സുര യുടെ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap