ഫാ. ജോൺശങ്കരത്തിൽ, കോട്ടയം (റസിഡന്റ് എഡിറ്റർ )
ഞങ്ങൾ ഏഴു സഹോദരങ്ങളിൽ ഇളയവനാണ് രാജു. മറ്റ് ആറുപേരും ഓമനിച്ച് താലോലിക്കുകയും താരാട്ടുപാടി ഉറക്കുകയും ചെയ്ത കുഞ്ഞനുജൻ .
30 വർഷമായി ഫിലാഡൽഫിയയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്ന രാജു പത്രപ്രവർത്തന രംഗത്തേക്കു വന്നത് ദൈവ നിയോഗമായി ഞാൻ കരുതുന്നു .
രാജു ചീഫ് എഡിറ്ററായ ഞങ്ങളുടെ മൂത്ത സഹോദരൻ മാത്യു ശങ്കരത്തിൽ മാനേജിംഗ് എഡിറ്ററും ഞാൻ റസിഡന്റ് എഡിറ്ററും ആണെങ്കിലും ഈ പത്രത്തിന്റെ ഉടമസ്ഥാവകാശം സമസ്ത മലയാളികൾക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു .
മലയാളി മനസ്സ് എന്ന ഈ ഓൺലൈൻ പത്രത്തിന്റെ കുടക്കീഴിൽ വായനക്കാർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് . നിറഞ്ഞ മനസ്സോടെ ഈ പത്രം ആവേശപൂർവ്വം സ്വീകരിച്ച് അനുഗ്രഹിക്കുവാൻ വിനയപൂർവ്വം അപേക്ഷിക്കുന്നു .
ഫാ. ജോൺശങ്കരത്തിൽ,
കോട്ടയം ( റസിഡന്റ് എഡിറ്റർ )