P. P. Georgekutty
(Congress- S State General Secretary)
പുതുവർഷ പുലരിയിൽ. മലയാളി മനസ്സ് സമർപ്പിക്കപ്പെടുക്കയാണ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇതൊരു സദ്‌വാർത്തയാണ് കാരണം നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിൽ സജീവത നിലനിർത്തുന്ന ഊർജ്ജമാണ് വാർത്തകൾ. വർത്തമാനകാലത്ത് ഓൺലൈൻ പത്രങ്ങളിലൂടെ നമ്മക്ക് ലഭിക്കുന്ന. വാർത്തകളിലെ ആർജ്ജവത്വം ചെറുതല്ല.
മൂന്നു പതിറ്റാണ്ടുകളിൽ ഏറെക്കാലം അമേരിക്കയിൽ പത്രപ്രവർത്തനരംഗത്ത് അനുബന്ധ മേഖലകളിലും പ്രാബല്യം നേടിയിട്ടുള്ള ബഹുമാന്യനായ ശ്രീ രാജു ജി ശങ്കരത്തിലാണ് മലയാളി മനസ്സ് എന്ന ഈ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ. അരനൂറ്റാണ്ടിലേറെക്കാലം മലയാള മനോരമയിൽ പത്രാധിപസമിതി അംഗമായിരുന്ന, ഒപ്പം അഖില കേരള ബാലജനസഖ്യത്തിന്റെ ശങ്കരൻ ചേട്ടന്റെ പ്രതിനിധിയായിരുന്ന ഏറെ ബഹുമാന്യനായ മാത്യു ശങ്കരത്തിൽ സാറാണ് മലയാളി മനസ്സിൻറെ മാനേജിങ് എഡിറ്റർ എന്നതിൽ അഭിമാനിക്കുന്നു. പത്രമാസിക പ്രസിദ്ധീകരണ മേഖലയിൽ മികവുപുലർത്തുന്ന വന്ദ്യനായ ഫാദർ ജോൺ ശങ്കരത്തിലാണ് മലയാളി മനസ്സിന്റെ റസിഡന്റ് എഡിറ്റർ എന്നതിൽ സന്തോഷിക്കുന്നു. ചുരുക്കത്തിൽ പത്രപ്രവർത്തന കുടുംബത്തിൽനിന്ന്, അതിലുപരി പത്രപ്രവർത്തനം എന്ന ജോലിയെ ഏറെ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന ശ്രീ രാജു ശങ്കരത്തിൽന്റെ നിശ്ചയദാർഢ്യത്തിന്റെയും അതിലേറെ ഇച്ഛാശക്തിയുടെയും പ്രതിഫലനമാണ് മലയാളി മനസ്സ് എന്ന ഈ മഹത്തായ സംരംഭം . .
നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും നിറയുന്ന വാർത്തകൾ മലയാളികൾക്ക് അനവരതമായി കൊടുക്കുവാൻ മലയാളി മനസ്സ് എന്ന ഈ നല്ല പത്രത്തിന് സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്ന . കോൺഗ്രസ്സ് എസ് ന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലും, അയാർട്ട്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധി എന്ന നിലയിലും മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു .