മലയാളി മനസ്സ് എന്ന പേരിൽ ഒരു ഓൺലൈൻ പത്രം തുടങ്ങുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. നല്ല പേര്-മലയാളി മനസ്സ് അത് ഏറ്റവും വിജയകരമായി നടത്താൻ സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്. ഏകോദര സഹോദരങ്ങളെപ്പോലെ മറുനാടൻ മലയാളികളെ ഒന്നിപ്പിക്കാൻ ഈ ഓൺലൈൻ പത്രത്തിന് സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ .
മലയാള മനോരമയിൽ സീനിയർ പത്രപ്രവർത്തകനും ബാലജനസഖ്യത്തിന്റെ ശങ്കരചേട്ടന്റെ പ്രതിനിധിയുമായിരുന്ന മാത്യു ശങ്കരത്തിൽ ഈ പത്രത്തിന്റെ മാനേജിങ് എഡിറ്ററാണ് എന്നറിയുന്നതിൽ സന്തോഷമുണ്ട് അദ്ദേഹത്തിന്റെ സഹോദരനാണ് ഈ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ ശ്രീ രാജു ജി ശങ്കരത്തിൽ .
രാജുവിന് പത്ര പ്രവർത്തന രംഗത്ത് എല്ലാവരുടെയും സഹായസഹകരണങ്ങൾ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം . 30 വർഷമായി ഫിലാഡൽഫിയയിൽ ജീവിക്കുന്ന രാജുവിന് ഈ പുതിയ സംരംഭത്തിൽ എല്ലാവിധമായ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
നമസ്കാരം ജയ്ഹിന്ദ്