അകം നിറഞ്ഞ സന്തോഷത്തോടും ക്ഷമാപണത്തോടും കൂടിയാണ് ഇത് എഴുതുന്നത്. എല്ലാവരെയു വിളിച്ചു ചേർത്ത് പത്രത്തിന്റെ ഉത്‌ഘാടനം നടത്തിആശംസകൾ നേരിട്ട് അറിയിക്കുവാനോ സന്തോഷം പങ്കിടുവാനോ കഴിയാത്ത സാഹചര്യമായതിനാൽ മലയാളി മനസിന് ആശംസകളും അനുഗ്രഹങ്ങളും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. അതിൽ അതിയായ ആഹ്ളാദമുണ്ടെങ്കിലും സന്ദേശങ്ങൾ കണ്ടും വായിച്ചും മാന്യ വായനക്കാർ മനം മടുക്കരുതെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
അനുഗ്രഹ വചസ്സുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയതിനാൽ പെട്ടന്ന് നിർത്താനും ആവില്ലല്ലോ. പ്രാതിനിധ്യ സ്വഭാവമുള്ള ഏതാനും ആശംസകൾ കൂടി വാർത്തകൾക്കൊപ്പം പ്രസിദ്ധീകരിക്കുവാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്.
ഒട്ടേറെ മെസ്സേജുകളിൽ നിന്നും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോൾ ആരെയും ഒഴിവാക്കിയതായി അഭ്യുദയകാംക്ഷികൾ ആരും കരുതരുതേയെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .
എഡിറ്റോറിയൽ ബോർഡിനൊപ്പം,
രാജു ശങ്കരത്തിൽ, ചീഫ് എഡിറ്റർ