2021 ജനുവരി 1 മുതൽ അമേരിക്കൻ ഐക്യനാടുകളിലെ ഫിലാഡൽഫിയായിൽ നിന്നും ശ്രീ രാജു ശങ്കരത്തിലിന്റെ മുഖ്യ പത്രാധിപ നേതൃത്വത്തിൽ ‘മലയാളി മനസ്’ എന്ന പേരിൽ ഒരു ഓൺലൈൻ പത്രം പ്രസിദ്ധീകരിക്കുന്നു എന്നതിൽ വളരെ സന്തോഷം.ഏറെക്കാലമായി ശ്രീ രാജു അമേരിക്കയിൽ മാധ്യമ രംഗത്ത് വളരെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഈ മേഖലയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്.
കുമ്പഴ ശങ്കരത്തിൽ കുടുംബവുമായി മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കും വ്യക്തിപരമായി എനിക്കും വളരെ അടുപ്പവും ബന്ധവുമുണ്ട്. ശ്രീ രാജുവിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് എല്ലാവിധമായ ആശംസകളും പ്രാർത്ഥനയും നേരുന്നു .
കർദ്ദിനാൾ ബസേലിയോസ് ക്ളീമീസ് ബാവാ .
(സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ്-കാതോലിക്കോസ് & തിരുവനന്തപുരം മേജർ ആർച്ചുബിഷപ്പ്.