തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിൽ 78.41% പോളിംഗ്.
വോട്ടിംഗ് ശതമാനത്തിലെ അനൗദ്യോഗിക കണക്കാണിത്.
ആദ്യ രണ്ട് ഘട്ടങ്ങളെക്കാൾ വളരെ ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്.
മലപ്പുറം – 78.74%
കോഴിക്കോട് – 78.67%
കണ്ണൂർ – 78.29%
കാസർഗോഡ് – 76.95 %
ഇതിനിടെ പലയിടത്തും സംഘർഷം റിപ്പോർട്ട് ചെയ്തു. നാദാപുരം തെരുവംപറമ്പിൽ സംഘർഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാർക്ക് അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില
മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എൽഡിഎഫ് യുഡിഎഫ് പ്രവർത്തർ ഏറ്റുമുട്ടി.
ബുധനാഴ്ചയാണ് വോട്ടെണ്ണൽ
