17.1 C
New York
Sunday, November 27, 2022
Home News ടെക്സസിലെ നാലു സൈറ്റുകളിൽ തിങ്കളാഴ്ച മുതൽ കോവിഡ് 19 വാക്സീൻ നൽകും

ടെക്സസിലെ നാലു സൈറ്റുകളിൽ തിങ്കളാഴ്ച മുതൽ കോവിഡ് 19 വാക്സീൻ നൽകും

Bootstrap Example

(വാർത്ത: പി.പി. ചെറിയാൻ)

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ എംഡി ആൻഡേഴ്സൺ, ഡാലസ് മെത്തഡിസ്റ്റ് ഹോസ്പിറ്റൽ, യുറ്റി ഹെൽത്ത് ഓസ്റ്റിൻ ഡെൽ മെഡിക്കൽ സ്കൂൾ, സാനന്റോണിയൊ വെൽനസ് 360 എന്നീ നാലു സൈറ്റുകളിലാണ് തിങ്കളാഴ്ച ആദ്യമായി ടെക്സസ് സംസ്ഥാനത്ത് കോവിഡ് 19 വാക്സീൻ നൽകി തുടങ്ങുകയെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് (ടെക്സസ്) നൽകിയ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വാക്സിൻ ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ശേഷം ആദ്യമായാണ് ടെക്സസിലേക്ക് 19500 ഡോസ് ഫൈസർ വാക്സിൻ അയച്ചിരിക്കുന്നത്.

ഹൂസ്റ്റണിലെ മറ്റ് 19 സൈറ്റുകളിലേക്കുള്ള 75075 ഡോസ് വാക്സിൻ ചൊവ്വാഴ്ചയും ലഭിക്കും. ഞായറാഴ്ച തന്നെ വാക്സിൻ അടങ്ങിയ ട്രക്കുകൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അടിയന്തിരമായി എത്തിക്കേണ്ട സ്ഥലങ്ങളിൽ എയർപോർട്ടുകൾ വഴിയാണ് അയക്കുന്നത്. എം.ഡി ആൻഡേഴ്സണിൽ തിങ്കളാഴ്ച വാക്സിൻ എത്തുമെങ്കിലും ബുധനാഴ്ചയോടുകൂടി മാത്രമേ ജീവനക്കാർക്ക് നൽകി തുടങ്ങുകയുള്ളൂവെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. വെലീല ടെറിഫി പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....

റേഷന്‍ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി.

ഇന്നലെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്മാറി. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണമായി അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പിന്മാറ്റം. സമരസമിതിക്കുള്ളില്‍ രൂപം കൊണ്ട ഭിന്നിപ്പില്‍ ഭൂരിഭാഗം...

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവും, കടല്‍ മാര്‍ഗ്ഗവും ഇവിടെ മയക്കു മരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞു തന്നെയാണ്...

പകരത്തിന് പകരം; വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി അഭിവാദ്യമര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍.

ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈരാറ്റുപേട്ട യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: