ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട് കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. കടലിലാണ് തകര്‍ന്നു വീണത്. അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴ് കുട്ടികൾ ഉൾപ്പെടെ അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു. ശ്രീവിജയ എയറിന്റെ എസ്.ജെ.182 ബോയിങ് വിമാനമാണ് തകര്‍ന്നത്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാര്‍ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം. 10,000ലേറെ അടി ഉയരത്തിൽ വച്ചാണു ബോയിങ് 737–500 കാണാതായതെന്നു ഫ്ലൈറ്റ്റഡാർ 24 ട്വിറ്ററിൽ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനു മിനുറ്റുകൾക്കുള്ളിലാണു സംഭവം. 27 വർഷം പഴക്കമുള്ള വിമാനമാണിത്.