കർഷക സമരം 23-ാം ദിവസം.
ദൽഹി:അതി ശൈത്യത്തെ അവഗണിച്ചും ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള കർഷക പ്രതിഷേധം തുടരുന്നത്.
അതേസമയം നിയമത്തിന് അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കര്‍ഷകരുമായി ഇന്ന് ആശയവിനിമയം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം.
23,000 ഗ്രാമങ്ങളില്‍ മോദിയുടെ പരിപാടി പ്രദര്‍ശിപ്പിക്കും. നിയമത്തിന് അനുകൂലമായ പ്രചാരണം ശക്തമാക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ബിജെപി ജനറല്‍ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ കര്‍ഷകസമരം തടസങ്ങളില്ലാതെ തുടരട്ടെയെന്നും പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ സമരം തുടരാന്‍ പ്രതിഷേധക്കാരെ അനുവദിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പ്രതിഷേധക്കാരും പൊലീസും സമാധാനലംഘനമുണ്ടാക്കരുതെന്നും കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീംകോടതി ഇടപെടില്ല എന്നും കോടതി വ്യക്തമാക്കി..
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷികനിയമങ്ങള്‍ക്ക് എതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. സമയമാകുമ്പോള്‍ പരിഗണിക്കുമെന്നും അറിയിച്ചു.
അടുത്തതവണ വാദംകേള്‍ക്കുന്നതിന് കർഷക സമിതി രൂപീകരിച്ച് ആരൊയൊക്കെ ഉള്‍പ്പെടുത്തണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ദേശിക്കാമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
