ജനുവരി 16ന് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കുന്നതോടെ കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യ ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വാക്സിൻ വിതരണം ആരംഭിക്കുന്ന ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജനുവരി 16ന് കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണ്. അന്ന് ഇന്ത്യയിൽ രാജ്യവ്യാപകമായി വാക്സിൻ വിതരണം ആരംഭിക്കുകയാണ്. ആദ്യ പരിഗണന നൽകുന്നത് നമ്മുടെ ധീരരായ ഡോക്ടർമാക്കും ആരോഗ്യ പ്രവർത്തകർക്കും മറ്റു മുന്നണി പ്രവർത്തകർക്കുമാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.