മാധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടല്ലന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് തിരുവനന്തപുരം കാരക്കമണ്ഡപത്തിനു സമീപം പ്രദീപ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല