ബോറിസ് ജോൺസൺ ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥിയായി എത്തില്ല . റിപ്പബ്ലിക്ദിന ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യഅതിഥിയായി പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എന്നാൽ .ബ്രിട്ടനിലെ അതിതീവ്ര കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജോൺസൺ ഇന്ത്യ സന്ദർശനം റദ്ദാക്കി.ചൊവ്വാഴ്ച്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ച ബോറിസ് . മുൻ നിശ്ചയിച്ചതുപോലെ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാൻ ആവില്ലയെന്നറിയിച്ചു .ഇതിൽ ഖേദമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ച ലോക്ഡൗണിൻ്റെയും കോവിഡ് അതിവേഗം പടർന്നു കൊണ്ടിരിക്കുന്നതും ബ്രിട്ടനിൽ നിന്നുകൊണ്ടുതന്നെ സ്ഥിതിഗതികൾ വീക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബോറിസ് ജോൺസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു .ജി7 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്ക് മുമ്പ് 2021 ൻ്റെ ആദ്യപകുതിയിൽ ഇന്ത്യ സന്ദർശിക്കാൻ ആകുമെന്നാണ് ബോറിസ് ജോൺസൺ കരുതുന്നതെന്നും അദ്ദേഹത്തിൻറെ ഓഫീസ് വ്യക്തമാക്കി.