ഇന്ത്യയിൽ ഇതുവരെ 38 പേരില്‍ ജനിതക വ്യതിയാനം വന്ന കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
യുകെയില്‍നിന്നുള്ള വിമാന സര്‍വീസ് ജനുവരി ആറുമുതല്‍ പുനഃരാരംഭിക്കാനുള്ള നീക്കത്തിനിടെയാണ് ഇക്കാര്യം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍നിന്ന് യുകെയിലേക്കുള്ള വിമാനസര്‍വീസുകള്‍ ജനുവരി ആറിന് ആരംഭിക്കും. എന്നാല്‍ യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകൾ ജനുവരി എട്ടിനേ ആരംഭിക്കുകയുള്ളൂ. ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയതിനു പിന്നാലെയാണ് യുകെയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്ത്യ താല്‍ക്കാലികമായി റദ്ദാക്കിയത്.