17.1 C
New York
Monday, June 27, 2022
Home News ആശീർവദിക്കു അനുഗ്രഹിക്കു...രാജു ജി ശങ്കരത്തിൽ. (ചീഫ് എഡിറ്റർ)

ആശീർവദിക്കു അനുഗ്രഹിക്കു…രാജു ജി ശങ്കരത്തിൽ. (ചീഫ് എഡിറ്റർ)

ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. പത്രപ്രവർത്തനത്തിൻ്റ ആദ്യ പടവുകളിൽ ഞാൻ എത്തിയ തല്ല. ഈശ്വരൻ എത്തിച്ചതാണ്. അഭ്യുദയകാംക്ഷികളും ബന്ധുമിത്രാദികളും കൈത്താങ്ങായാൽ അവരാണ് എനിക്ക് വഴിവിളക്കുകൾ. ലോകമെങ്ങും ഇന്ന് ആശങ്കയും ഭയവും വന്നു നിറയുകയാണ്. സമൂഹമാകെ അടിമുടി മാറുന്നു മനുഷ്യ ജീവിതത്തിൻ്റ എല്ലാ ക്രമങ്ങളെയും കോവിഡ്-19 മാറ്റിമറിക്കുന്നു . എന്നാൽ മറ്റുള്ളവർക്കുവേണ്ടി സ്വയം കത്തിയെരിയുന്ന സുസ്മേരവദനനായ സൂര്യനെ തൊടാൻ ഒരു കോവിഡിനും ആവില്ല അക്കാലത്തും ആകാശം ലക്ഷക്കണക്കിന് നക്ഷത്രങ്ങളാൽ അലംകൃതമായിരുന്നത് സവിശേഷമായ കാഴ്ചയായിരുന്ന. ഓരോ നക്ഷത്രവും നമുക്കുമേൽ കുഞ്ഞു വെളിച്ചം തൂവുന്നുണ്ടായിരുന്നു. ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ നമുക്ക് ചുറ്റം പാറിപ്പറന്നു കൊണ്ടിരുന്നു.”ആകാശം ദൈവത്തിന്റ മഹത്വത്തെ വർണ്ണിക്കുന്നു. ആകാശ വിതാനം അവന്റ കൈ വേലയെ പ്രസിദ്ധമാക്കുന്നു”-എന്ന ബൈബിൾ വാക്യം എത്ര അർത്ഥപൂർണ മാണെന്ന് ഓർമിച്ചു നോക്കുക .

“നമ്മൾ ഒരേ കടലിലെ തിരമാലകൾ . ഒരേ മരത്തിന്റ ഇലകൾ . ഒരേ ഉദ്യാനത്തിലെ പൂക്കൾ”-കൊറോണ നാളുകളിൽ ചൈനയിൽ നിന്ന് ഇറ്റലിയിലേക്കെത്തിയ മുഖാവരണങ്ങളടങ്ങിയ പെട്ടികളിൽ ആലേഖനം ചെയ്ത വികാരതീവ്രമായ വാക്കുകളാണിവ. പ്രതീക്ഷകളുടെയും പ്രത്യാശകളുടെ യും പിൻബലത്തിൽ അണിയിച്ചൊരുക്കിയ “മലയാളി മനസ്സിന്റെ ആദ്യലക്കം നിങ്ങളുടെ അനുഗ്രഹാശിസ്സുകൾക്കായി സവിനയം സമർപ്പിക്കുന്നു സ്വീകരിച്ചാലും. കരുത്തരുടെ കരങ്ങൾ നമ്മൾക്കു കൂട്ടായിട്ടുണ്ട്.

മലയാള മനോരമയിൽ 51 വർഷ സേവന കാലാവധി പൂർത്തിയാക്കി 74-ാം വയസ്സിൽ രണ്ടുവർഷം മുമ്പ് മാത്രം വിരമിച്ച അസിസ്റ്റന്റ് എഡിറ്റർ മാത്യു ശങ്കരത്തിലാണ് നമ്മുടെ ഓൺലൈൻ പത്രത്തിന്റെ മാനേജിങ് എഡിറ്റർ. മനോരമ രക്ഷാകർതൃത്വം വഹിക്കുന്ന അഖിലകേരള ബാലജനസഖ്യത്തിൽ ശങ്കരൻ ചേട്ടന്റെ പ്രതിനിധിയായി 42 വർഷം പ്രവർത്തിച്ച അദ്ദേഹം എന്റെ ജ്യേഷ്ഠ സഹോദരനാണ്.

അമേരിക്കയിലെ ‘മലയാളികളുടെ അംബാസിഡർ’ എന്ന് വിശേഷിപ്പിക്കാവുന്ന വെരി റവ.ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർപ്പിസ്കോപ്പായുടെയും ധർമ്മ പത്നിയും പ്രശസ്ത കവയത്രിയുമായ എൽസി യോഹന്നാൻ ശങ്കരത്തിലിന്റെയും ആശിർവാദ അനുഗ്രഹങ്ങൾ നമ്മോടൊപ്പമുണ്ട് . ആയിരം പൂർണചന്ദ്രന്മാരെക്കണ്ട സൗഭാഗ്യ വാനായ കോർഎപ്പിസ്കോപ്പ എന്റെപിതൃസഹോദരനാണ്. അരനൂറ്റാണ്ടിലേറെയായി ന്യൂയോർക്കിൽ താമസം.

നൂറോളം പ്രാവശ്യം വിശുദ്ധനാട് സന്ദർശനത്തിന് തീർത്ഥാടകർക്കു നേതൃത്വം നൽകിയ അനുഗ്രഹീതനായ ജോൺ ശങ്കരത്തിൽ അച്ചനാണ് നമ്മുടെ പത്രത്തിന്റെ റസിഡന്റ് എഡിറ്റർ – മാത്യു ശങ്കരത്തിലിന്റെ അനുജൻ , എന്റെ ജ്യേഷ്ഠൻ , മലങ്കരസഭാ മാസികയുടെ എഡിറ്ററായിരുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നമുക്ക് ആവേശം പകരുകതന്നെ ചെയ്യും
.
യു എസ്സിലെ സമസ്ത മലയാളികളേയും ഒരേചരടിൽ കൊരുത്ത പുഷ്പങ്ങളായാണ് ‘മലയാളി മനസ്സ് ‘ കാണുന്നത് . വർണശോഭ പകരുന്ന സുന്ദര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനുള്ള അപൂർവ അവസരങ്ങൾ ഈശ്വരാനുഗ്രഹത്താൽ നമുക്കു ലഭിക്കുമാറാകട്ടെ എന്ന് ഈ പുതുവർഷപ്പുലരിയിൽ വിനീത ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു …

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: