17.1 C
New York
Tuesday, December 5, 2023
Home News ആഗോള പ്രവാസി വെബിനാർ ജനുവരി 16 -ന്

ആഗോള പ്രവാസി വെബിനാർ ജനുവരി 16 -ന്

(റിപ്പോർട്ട്: തോമസ് മാത്യു ജോയ്‌സ്, ലാസ് വെഗാസ്)

ചരിത്രം കുറിച്ചുകൊണ്ട്,ലോകത്തിലെ എല്ലാ പ്രമുഖ പ്രവാസി സംഘടനകളും ഒരുമിച്ചു പങ്കെടുക്കുന്ന online zoom മീറ്റിംഗിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു. ജനുവരി 16 ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പ്രസ്തുത വെബിനാറിൽ കേരള സംസ്ഥാനത്തിന്റെ NRI Commission Chairperson Hon. Justice (Retd.) Shri. P.D. Rajan മുഖ്യ പ്രഭാഷണം നടത്തും.

ചുരുങ്ങിയ ദിവസത്തേ അവധിക്കു നാട്ടിൽ എത്തുന്ന പ്രവാസികൾ പലരും സ്വത്തു സംബന്ധമായോ വസ്തു സംബന്ധമായോ ഉള്ള പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടാറുണ്ട്. എന്തെങ്കിലും കെട്ടിടം പണിയോ ബിസിനസ്സോ തുടങ്ങാമെന്ന് വിചാരിച്ചാൽ അവധികഴിഞ്ഞു മടങ്ങുന്നതിനു മുൻപ് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളും സാഹചര്യങ്ങളും ചിലപ്പോൾ സംജാതമാകാറുണ്ട്. ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നിരാശനാകുന്ന പ്രവാസിക്ക് തീർച്ചയായും ഒരു അത്താണി ആണ് സംസ്ഥാന സർക്കാരിന്റെ NRI കമ്മീഷൻ.
ഈ കമ്മീഷന് മുൻപാകെ സമർപ്പിക്കുന്ന പരാതികൾ ഉചിതമെന്നു തോന്നിയാൽ യാതൊരുവിധ വക്കീൽ ഫീസോ കോടതിചിലവോ കാലതാമസമോ ഇല്ലാതെ തീർപ്പു കല്പിക്കും. ഇതാണ് NRI Commission ന്‍റെ പ്രവർത്തനശൈലി. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, ഇതിന്‍റെ പ്രവർത്തനങ്ങളെപ്പറ്റി നല്ലൊരു വിഭാഗം വിദേശമലയാളികൾക്കും അറിയില്ല.

NRI കമ്മീഷന്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരണവും, അതിന്റെ പ്രവർത്തനങ്ങൾ പ്രവാസി മലയാളികൾക്ക് എങ്ങിനെ ലഭ്യമാക്കാം എന്നുള്ള സന്ദേശവും ആവുന്നത്ര പ്രവാസികളിലേക്കു എത്തിക്കുക എന്നതാണ് ഈ വെബിനാർ വഴി ലക്ഷ്യമാക്കുന്നത്.
പ്രഗത്ഭനായ NRI Commission Chairperson മായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. രണ്ട്‌ മണിക്കൂറോളം അദ്ദേഹം ഈ വെബിനറിൽ പങ്കെടുക്കും.

Shri Alex Vilanilam (Chairman, Pravasi Conclave Trust and Founder General Secretary of World Malayalee Council), Shri. Antony Prince (President, Pravasi Conclave Trust and
President & CEO of
Smart Engineering & Design Solutions (India) Private Ltd.
Kochi (Ship Design), Dr. Mohan Thomas (recipient of Pravasi Bharathiya Divas Sammaan 2021 & Founder Chairman, Birla Public School), Shri. Aniyan George (President, FOMAA, USA & Member of the Board of Trustees, Pravasi Conclave Trust), Shri. Jose Kolath (Loka Kerala Sabha Member and Chairman of World Malayalee Council Global NRI Forum), Adv. Cyriac Thomas (Secretary, Pravasi Conclave Trust), തുടങ്ങി, മറ്റ്‌ പ്രവാസി സംഘടനകളുടെ പ്രതിനിധികളടക്കമുള്ള ടീം ആണ് ഈ വെബിനാറിനു പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

Registration for the webinar is free.
ഈ അസുലഭ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ താഴെപ്പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://zoom.us/meeting/register/tJYkc-

mppzMoG9SQRgFYC6bKoQaxEErqsCaf

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നു: മന്ത്രി വി.ശിവന്‍കുട്ടി.

തൃശൂർ: ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തൃശൂര്‍ ചേലക്കരയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ...

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com
error: