Friday, June 12, 2026
Homeനാട്ടുവാർത്തലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു

കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും മാർത്തോമ്മാ യുവജന സഖ്യം, കോന്നി സെൻ്ററും സംയുക്തമായി അകറ്റാം ലഹരിയെ

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ” അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോന്നി എം എൽ എ അഡ്വ. കെ യു ജെനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കോന്നി സെൻറർ മാർത്തോമ്മ യുവജന സഖ്യം പ്രസിഡൻ്റ് റവ. രാജീവ് ഡാനിയേൽ മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാദർ. പി. വൈ ജെസ്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ പ്രവർത്തകരായ രൂഫസ് ജോൺ, എബനേസർ ഷൈൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് വൈസ് ചെയർമാൻ അനീഷ് തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ സജി നൈനാൻ, പ്രിൻസിപ്പാൾ രശ്മി ഗ്രേസ് ഈശോ, അലക്സ്‌ ചെങ്ങറ (പി ടി എ പ്രസിഡന്റ്) എന്നിവർ പ്രസംഗിച്ചു. സ്കൂൾ പരിസരത്ത് ഫലവൃക്ഷതൈകൾ നടുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com