കൊല്ലം:സി.പി. ഐ.പുനലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉള്ള കാൽനട പ്രചരണ ജാഥ ആരമ്പുന്ന റേഷൻകട ജംഗ്ഷനിൽ സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം സ. ആർ .സജിലാൽ ഉത്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം സെക്രട്ടറിയും,പുനലൂർ നഗരസഭാ ചെയർപേഴ്‌സണും ആയ സ. ബി.സുജാത അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ജെ.ജ്യോതികുമാർ,വൈസ് ക്യാപ്റ്റൻ ബി.സുജാത, ഡയറക്ടർ റോയി ഫിലിപ്പ്. ചടങ്ങിൽ പാർട്ടി മണ്ഡലം അസ്സി. സെക്രട്ടറി അഡ്വ. എഫ്.കാസ്റ്റിലെസ് ജൂനിയർ, വി.എസ്.പ്രവീൺ കുമാർ, ഭരണിക്കാവ് വാർഡ് കൗൺസിലർ രഞ്ജിത് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ജാഥ യുടെ വിവിധ ഘട്ടങ്ങളിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സ. സി.അജയപ്രസാദ്,മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ, ജോബോയ് പെരേര എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം മാർക്കറ്റ് ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി അംഗം സ. കെ.രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.