കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ജില്ലയിലെ അംഗീകൃത വിതരണക്കാരുടെ യോഗം മാനേജിങ്ങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ ഉദ്ഘാടനം ചെയ്തു.
സിഇഒ ഡോ.ജി.സി. ഗോപാല പിള്ള, ട്രസ്റ്റിമാരായ ഡോ.കെ.മുരളീധരൻ,ഡോ.പി.രാംകുമാർ, ജോയിന്റ് ജനറൽ മാനേജർ പി.രാജേന്ദ്രൻ, ഗവേഷണ വിഭാഗം തലവൻ ഡോ.ടി.എസ്.മാധവൻ കുട്ടി, ചീഫ് ഫിനാൻസ് മാനേജർ ഗംഗ ആർ. വാരിയർ, ചീഫ് മാർക്കറ്റിങ്ങ് കെ.പി.നായർ, അഡീഷ നൽ ചീഫ് മാർക്കറ്റിങ്ങ് മാനേജർമാരായ പി.വേണുഗോപാലൻ, ടി.ജയരാജ് എന്നിവർ പങ്കെടുത്തു. പുതിയ ഉൽപന്നങ്ങൾ ഡോ.ടി.എസ്.മാധവൻകുട്ടി പരിചയപ്പെടുത്തി. വിതരണക്കാർക്കു വേണ്ടി കുറ്റിപ്പുറം ഏജന്റ് രാജേന്ദ്രൻ ഡോ.പി.എം.വാരിയരെ പൊന്നാട അണിയിച്ചാദരിച്ചു.
Facebook Comments