17.1 C
New York
Wednesday, August 17, 2022
Home Nattu Vartha വിദ്യാർഥികൾ സഹായ ഹസ്തം നീട്ടി., സ്കൂൾ പാചക തൊഴിലാളികൾക്കു വീടായി.

വിദ്യാർഥികൾ സഹായ ഹസ്തം നീട്ടി., സ്കൂൾ പാചക തൊഴിലാളികൾക്കു വീടായി.

കോട്ടയ്ക്കൽ. വിദ്യാർഥികളും അധ്യാപകരും കൈകോർത്തപ്പോൾ കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളികളായ സഹോദരിമാർക്കു വീടായി. 20 വർഷത്തിലധികമായി സ്കൂളിൽ ജോലി ചെയ്യുന്ന കോട്ടൂർ കുന്നക്കാടൻ ആയിഷ (48), സക്കീന (39) എന്നിവർക്കാണ് സുമനസ്സുകളുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകിയത്.

തകർന്നുവീഴാറായ വീട്ടിലാണ് അടുത്ത ബന്ധുക്കളായി ആരുമില്ലാത്ത ഇവർ കാലങ്ങളായി താമസിക്കുന്നത്. ഇവരുടെ ദുരവസ്ഥ നേരിൽകണ്ടു ബോധ്യപ്പെട്ടതോടെ വിദ്യാർഥികളാണ് ആദ്യം സഹായഹസ്തം നീട്ടിയത്. പിന്തുണയുമായി അധ്യാപകർ എത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് നിർമാണം തുടങ്ങിയത്. 10 ലക്ഷം രൂപ ചെലവു വന്നു.

സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി താക്കോൽ ദാനം നടത്തി. പിടിഎ പ്രസിഡന്റ് ജുനൈദ് പരവക്കൽ അധ്യക്ഷത വഹിച്ചു. എം.ഹനീഫ, കെ. സഫീർ അസ് ലം, ബഷീർ കുരുണിയൻ, അലി കടവണ്ടി, കെ.സുധ, എം.ടി. ജുമൈല, കെ.അബ്ദു തുടങ്ങിയവർ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: