17.1 C
New York
Wednesday, August 17, 2022
Home Nattu Vartha മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്തത് അധികൃതർക്കു തലവേദന.

മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്തത് അധികൃതർക്കു തലവേദന.

കോട്ടയ്ക്കൽ. മാലിന്യസംസ്കരണം നഗരസഭാധികൃതർക്കു വീണ്ടും തലവേദനയാകുന്നു. ടൗണിൽ ദിവസേനയെന്നവണ്ണം വർധിച്ചുവരുന്ന പാഴ് വസ്തുക്കൾ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അധികൃതർക്കു കഴിയുന്നില്ല.

നേരത്തേ കോട്ടപ്പടി, ബസ് സ്റ്റാൻഡ് പരിസരം, താഴെ അങ്ങാടി എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് ഇനങ്ങൾ ഉൾപ്പെടെയുള്ളവ കൂടിക്കിടന്നിരുന്നത്. പിന്നീടാണ് മൈലാടിയിൽ പ്ലാന്റ് നിർമിച്ച് സംസ്കരണം തുടങ്ങിയത്. കുറച്ചുകാലം നന്നായി നടന്നെങ്കിലും വൈകാതെ താറുമാറായി. സംസ്കരിക്കാത്ത മാലിന്യം പ്ലാന്റിൽ കൂടിക്കിടന്ന് സമീപത്തെ കിണറുകൾ വൃത്തികേടായതോടെ നാട്ടുകാർ രംഗത്തിറങ്ങി. തുടർന്നാണ് ചെറിയ ഇൻസിനറേറ്റർ വഴി കത്തിക്കാൻ തുടങ്ങിയത്. 8 വർഷത്തോളമായി നടക്കുന്ന പദ്ധതി അശാസ്ത്രീയമാണെന്ന് ദീർഘകാലമായി

പരാതി ഉയർന്നിരുന്നു. ഇൻസിനറേറ്ററിൽ നിന്നുള്ള പുക ചിമ്മിനിയിലൂടെ മുകളിലേക്കു ഉയരാതെ അന്തരീക്ഷത്തിൽ പടരുന്നതായി കാണിച്ച് ഡിവൈഎഫ്ഐ നൽകിയ പരാതിയെത്തുടർന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ ജോലി നിർത്തിവയ്ക്കാൻ അടുത്തിടെ നിർദേശം നൽകിയത്. അതോടെ മാലിന്യം വീണ്ടും കുന്നുകൂടാൻ തുടങ്ങി. മൈലാടിയിലെ പ്ലാന്റിൽ സംസ്കരണം വീണ്ടും തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അധികൃതർ പലതവണ നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: