17.1 C
New York
Wednesday, August 17, 2022
Home Nattu Vartha കാട്ടാന നിരന്തരം കയറി നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങൾ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു

കാട്ടാന നിരന്തരം കയറി നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങൾ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു

റാന്നി: വടശ്ശേരിക്കര പഞ്ചായത്തിൽ കാട്ടാന നിരന്തരം കയറി നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങൾ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. വടശ്ശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, ചെമ്പരത്തി മൂട്, ബൗണ്ടറി, പേഴുമ്പാറ മേഖലകളിലാണ് ഒറ്റയാന്റെ ആക്രമണം രൂക്ഷമായി ഉള്ളത്. കൃഷികൾ അപ്പാടെ നശിപ്പിച്ചു വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.

വൻ മരങ്ങൾ പിഴുതെ വൈദ്യുത ലൈനിന് മുകളിൽ ഇടുന്നതിനാൽ വൈദ്യുത ബന്ധo വിച്‌ഛേദിക്കപ്പെടുകയും പതിവായി . വനംവകുപ്പിന്റെ രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്താൻ എംഎൽഎനിർദ്ദേശം നൽകി. വനം വകുപ്പ് ജീവനക്കാർക്ക് ഇവിടെ താമസിക്കുന്നതിനായി പ്രത്യേക വീടും കണ്ടെത്തി നൽകിയിട്ടുണ്ട്.

കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് ശാശ്വത പരിഹാരം ഈ മേഖലയിൽ കാണുന്നതിനും വേണ്ട നടപടി സ്വീകരിക്കാൻ റാന്നി ഡി എഫ് ഒ യോട് നിർദ്ദേശിച്ചിട്ടുണ്ട്.
വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡൻറ് ലതാ മോഹൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധൻ, വാർഡ് മെമ്പർ ജോർജുകുട്ടി, സന്തോഷ് കെ ചാണ്ടി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ എന്നിവരും എംഎൽഎയുടെ ഉണ്ടായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: