17.1 C
New York
Thursday, August 11, 2022
Home Nattu Vartha കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു.

തരിശുപാടങ്ങള്‍ നെല്ലറകളാക്കി
പന്തളം തെക്കേക്കര എന്നാണ് പഞ്ചായത്തിന്റെ പേരെങ്കിലും തട്ടയെന്നാണ് സ്ഥലത്തിന്റെ പേര്. തട്ട കര്‍ഷകര്‍ താമസിക്കുന്ന ചെറിയ ഗ്രാമമാണ്. കാലാവസ്ഥ പ്രതികൂലമായി നിന്നിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് ഇവിടെ കൃഷിയിറക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശായ പാടശേഖരത്തില്‍ വിത്തിറക്കി നടത്തിയ കൃഷി മികച്ച വിജയമായി. കൊയ്ത്ത് ഒരു ഉത്സവം പോലെ ഗ്രാമീണര്‍ കൊണ്ടാടി. പച്ചക്കറി കൃഷിയും വ്യാപകമായി ചെയ്തു വരുന്നു. മാവര പാടത്തെ നെല്ല് കുത്തി അരിയാക്കി മാവര അരി ഉടന്‍ വിപണിയില്‍ ഇറങ്ങും.

തട്ടഗ്രാമം ഹരിതമനോഹരം പദ്ധതി

തട്ടഗ്രാമം ഹരിതമനോഹരം എന്ന പേരില്‍ തട്ടയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ലഘുലേഖ എല്ലാ വീട്ടിലും എത്തിച്ചു. ഹരിതസേനയെ ഉപയോഗിച്ച് വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചു വരുന്നു. വീടുകളില്‍ ബയോ കമ്പോസ്റ്റ് ബിന്‍-റീ കമ്പോസ്റ്റ് ബിന്‍ എന്നിവ നല്‍കി. ഏറ്റവും വിജയകരമായ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഹരിതകര്‍മസേന വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നു.

ഹരിതഗ്രാമം പദ്ധതി

ഹരിതസംഘങ്ങള്‍ മുഖേന ഹരിതഗ്രാമം എന്നൊരു പദ്ധതി ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ഓരോ വാര്‍ഡിലും സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്ന പരിശീലനങ്ങള്‍ നല്‍കി വരുന്നു.എല്‍ഇഡി ബള്‍ബുകളുടെ നിര്‍മാണം, തുണിസഞ്ചി നിര്‍മാണം, ചെറുകിട ഉത്പാദന യൂണിറ്റുകള്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍.

പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍

ശബരിമല ഇടത്താവളം കൂടിയായ തോലൂഴത്ത് ടേക്ക് എ ബ്രേക്ക് നിര്‍മിച്ചു. ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി 83 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാനാവശ്യമായ ഫണ്ട് വിതരണം ചെയ്തു. എല്ലാ പഞ്ചായത്ത് റോഡുകളും അറ്റകുറ്റപ്പണി നടത്തി. തെരുവുവിളക്കുകള്‍ കൃത്യമായി പരിപാലിപ്പിക്കുന്നു. കൂടാതെ സര്‍ക്കാരിന്റെ നിലാവ് പദ്ധതിയില്‍ അംഗമായി. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാതിരിക്കാനായി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് വേലി സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്മാര്‍ട്ട് ക്ലാസ്‌റൂമുകളാക്കി. കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രശ്‌നമായിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മുട്ട ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് മുട്ടക്കോഴി വിതരണം നടത്തി.

പഞ്ചായത്തിന്റെ ഭാവി പദ്ധതികള്‍

കീരുകുഴിയില്‍ ഷോപ്പിംഗ് കോംപ്ലക്സും ആനന്ദപ്പള്ളിയില്‍ ടേക്ക് എ ബ്രേക്കും സ്ഥാപിക്കും. കൃഷി വകുപ്പിന്റെ സഹായത്തോടെ നാളികേരം സംസ്‌കരിച്ച് എണ്ണയാട്ടി വിപണിയിലെത്തിക്കുന്ന കേരഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. കര്‍ഷകര്‍ക്ക് ഓണവിപണി ലക്ഷ്യമിട്ട് ബന്ദിപ്പൂ കൃഷി പരിശീലനം തുടങ്ങി കഴിഞ്ഞു. തട്ടയുടെ കപ്പ വളരെ പ്രശസ്തമാണ്. അതിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. അതുപോലെ വെറ്റില കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കും.

വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തിക്കാന്‍ പദ്ധതി;ആദ്യഘട്ടത്തില്‍ തട്ടയിലെ മഞ്ഞളും വെളിച്ചെണ്ണയും

എല്ലാവിധ ഭക്ഷ്യവസ്തുക്കളും വിഷരഹിതമായി ഉത്പാദിപ്പിച്ച് അവ തട്ടയുടെ സ്വന്തം ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ എത്തിക്കുന്നതിന് ഒരുങ്ങുകയാണ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ഇതിന്റെ ആദ്യപടിയായി മഞ്ഞളിന്റേയും വെളിച്ചെണ്ണയുടേയും ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. നിലവിലെ കൃഷിക്ക് പുറമേ ഈ വര്‍ഷം 21 ഹെക്ടര്‍ സ്ഥലത്തു കൂടി മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കും. 600 കര്‍ഷകരെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഗുണമേന്മയുള്ള മഞ്ഞള്‍ ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തിച്ച് മികച്ച വരുമാനം കര്‍ഷകര്‍ക്ക് നേടിക്കൊടുക്കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഞ്ഞളിന്റെ കൃഷിരീതികളെ കുറിച്ചും പരിപാലനത്തെ കുറിച്ചും കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നല്‍കി. വിളവെടുക്കാന്‍ പാകമാകുന്ന മഞ്ഞള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ചായിരിക്കും വിപണിയിലേക്കെത്തിക്കുക. തട്ടയുടെ മഞ്ഞള്‍ എന്ന ബ്രാന്‍ഡ് നെയിമിലായിരിക്കും ഇത് വിപണിയില്‍ എത്തിക്കുക.

കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മായം കലരാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

സൗദിയിൽ നാല് സാഹചര്യങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കും

ഗാർഹിക തൊഴിലാളികൾക്ക് നാല് സാഹചര്യങ്ങളിൽ കഫീലിന്റെ അനുമതിയില്ലാതെ ഫൈനൽ എക്സിറ്റ് വിസ നേടുന്നതിനുള്ള സാഹചര്യങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു. പ്രസ്തുത നാല് സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു. 1. തൊഴിലാളിയും തൊഴിലുടമയും...

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: