കോട്ടയ്ക്കൽ. സാമൂഹിക പ്രവർത്തകനും അമേരിക്കൻ മലയാളിയുമായ യു.എ.നസീറിനെ സംസ്ഥാന സർക്കാരിന്റെ
“ലോക കേരളസഭ”യിലേക്കു വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം സഭയിലേക്കുള്ള 27 അംഗ പാനലിൽ ജസ്റ്റിസ് കുര്യൻ ജോസഫ്, റസൂൽ പൂക്കുട്ടി തുടങ്ങിയവർക്കൊപ്പമാണ് അദ്ദേഹവും ഉൾപ്പെട്ടത്. സംസ്ഥാനത്തെ എംപിമാർ, എംഎൽഎ മാർ എന്നിവരെ കൂടാതെ നൂറ്റി എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രമുഖരാണ് മൂന്നാം സഭയിൽ ഉണ്ടാവുക. 17, 18 തീയതികളിൽ നിയമസഭാ കോംപ്ലക്സിലാണ് സമ്മേളനം നടക്കുക.
യു.എ.നസീർ ദീർഘകാലമായി അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ കെഎംസിസിയുടെ നേതൃസ്ഥാനത്തുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലബാർ ഡവലപ്മെന്റ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ ചെയർമാനുമാണ്. മുൻ മന്ത്രി യു.എ.ബീരാന്റെ മകനായ നസീർ 20 വർഷത്തിലധികമായി ന്യൂയോർക്കിലാണ് താമസം.