17.1 C
New York
Friday, July 1, 2022
Home Nattu Vartha ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് നിർമ്മാണം പരിശോധിച്ച് അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ.

ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് നിർമ്മാണം പരിശോധിച്ച് അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ.

കോന്നി : ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു. കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റാത്തതും, യുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാത്തതാണ് റോഡ് നിർമ്മാണ നൽകുവാൻ കാരണം.

മാങ്കോട് മുതൽ പാടം വരെയുള്ള ഇലക്ട്രിക് ലൈനുകൾ രണ്ടുദിവസം കൊണ്ട് മാറ്റിസ്ഥാപിക്കണമെന്നും ജലഅതോറിറ്റി റോഡ് പുനസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കെ ആർ എഫ് ബി നൽകുന്നത് അനുസരിച്ചുള്ള തുക അടച്ച് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന് എംഎൽഎ നിർദേശിച്ചു. 22 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന 12 കിലോമീറ്റർ ദൂരമുള്ള ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ കലഞ്ഞൂർ വരെയുള്ള ഭാഗം ബിഎം ബി സി പ്രവർത്തികൾ പൂർത്തികരിച്ചിട്ടുണ്ട്.

കലഞ്ഞൂർ മുതൽ മാങ്കോട് വരെ ബിഎം പ്രവർത്തിയും പൂർത്തികരിച്ചിട്ടുണ്ട്.മാങ്കോട് മുതൽ പാടം വരെയുള്ള 3 കിലോമീറ്റർ ഭാഗത്തെ റോഡ് പ്രവർത്തിക്കു തടസം നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ രണ്ടു ദിവസത്തിനകം നീക്കം ചെയ്യുവാൻ പത്തനാപുരം കെ എസ് ഈ ബി എഞ്ചിനീയറോട് എം എൽ എ നിർദ്ദേശിച്ചു.റോഡ് നിർമാണത്തിനു തടസമായിട്ടുള്ള

വാട്ടർ അതൊരിട്ടിയുടെ പ്രവർത്തികൾ അടിയന്തിരമായി പരിഹരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു. യോഗത്തിൽ എത്തിച്ചേരാതിരുന്ന വാട്ടർ അതോറിറ്റി കൊല്ലം എക്സികുട്ടീവ് എഞ്ചിനീയറോട്

റോഡ് നിർമാണത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റി പ്രവർത്തികളിൽ ഉണ്ടായിട്ടുള്ള കാലതാമസത്തിന് നേരിട്ടത്തി വിശദീകരണം നൽകണമെന്നും നിർദ്ദേശിച്ചു. വാട്ടർ അതോറിറ്റി യുടെയും കെഎസ്ഇബി യുടെയും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതിനോടൊപ്പം റോഡ് പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുവാനും എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. റോഡ് പ്രവർത്തി യുമായി ബന്ധപ്പെട്ട പ്രധാന തടസ്സങ്ങൾ നീങ്ങിയിട്ടുണ്ടെന്നും മാങ്കോട് മുതൽ പാടം വരെയുള്ള ഭാഗം കൂടി ഉടൻ പൂർത്തിയാക്കുമെന്നും എം എൽ എ പറഞ്ഞു.

എം എൽ എ യോടൊപ്പം കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സുജ അനിൽ, ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സിബി ഐസക്

കെ ആർ എഫ് ബി എക്സികുട്ടീവ് എഞ്ചിനീയർ ഹാരിസ്, അസി. എൻജിനീയർ ഫിലിപ്പ്,വാട്ടർ അതൊരിട്ടി പത്തനാപുരം അസി എൻജിനീയർ മനു, കെ എസ് ഈ ബി പത്തനാപുരം അസി.എൻജിനീയർ, മറ്റു ഉദ്യോഗസ്ഥർ കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: