കോട്ടയ്ക്കൽ. കെഎസ്ടിഎ മലപ്പുറം ഉപജില്ലാ കമ്മിറ്റി നിർമിക്കുന്ന “കുട്ടിക്കൊരു വീടി”ന്റെ കട്ടിളവയ്പ് കർമം എടരിക്കോട് അമ്പലവട്ടത്ത് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് നിർവഹിച്ചു. രാജാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് വീട് നിർമിച്ചു നൽകുന്നത്.
സുരേഷ് കോളശേരി, കെ.ആർ.നാൻസി, എ.വിശ്വംഭരൻ, ടി. മുസ്തഫ, വി.കെ. വിജയൻ, കെ .എം.ഷാജി, ടി. യൂസഫ്, കെ. പത്മനാഭൻ, എം.എസ്. മോഹനൻ, സി. സിറാജ്, സുബ്രഹ്മണ്യൻ, രഞ്ജിത്, ഷാജി, പി.വി.ഗോപാലകൃഷ്ണൻ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
Facebook Comments