പെരിന്തൽമണ്ണ : ചരക്കുവാഹനത്തിൽ ഒളിപ്പിച്ചുകടത്തിയ ഒമ്പതരക്കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. പാലക്കാട് അലനല്ലൂർ സ്വദേശികളായ ചെറൂക്കൻ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരെയാണ് പാണമ്പിയിൽനിന്ന് അറസ്റ്റുചെയ്തത്.ഇൻസ്‌പെക്ടർ സി. അലവി, എസ്.ഐ. യാസിർ, അഡീഷണൽ എസ്.ഐ. സജീവ്, സീനിയർ സി.പി.ഒ. ജയമണി, സി.പി.ഒ.മാരായ അബ്ദുൾസത്താർ, സൽമാൻ ഫാരിസ്, നജീബ് എന്നിവരും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്