കോട്ടയ്ക്കൽ. താൽക്കാലിക സ്റ്റാൻഡ് അടച്ചതോടെ എവിടെ നിർത്തുമെന്നറിയാത്ത അവസ്ഥയിലാണ് സ്വകാര്യബസുകൾ. നവീകരണത്തിനായി 3 വർഷം മുൻപ് ബസ് സ്റ്റാൻഡ് പൊളിച്ചതോടെയാണ് ആട്ടീരി റോഡിനോടു ചേർന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് താൽക്കാലിക സ്റ്റാൻഡ് ഒരുക്കിയത്.
പരിമിതികൾ ഉണ്ടെങ്കിലും ഇരുനൂറിൽപരം ബസുകൾ താൽക്കാലിക സ്റ്റാൻഡ് ഉപയോഗിക്കുന്നുണ്ട്. പുതിയ സ്റ്റാൻഡ് തുറക്കാത്ത സാഹചര്യത്തിൽ റോഡിൽ പാർക്ക് ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
സ്റ്റാൻഡ് നവീകരണം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. കരാർ ചുമതല ഏറ്റെടുത്ത കമ്പനിക്ക് കുടിശിക തുക ലഭിക്കാത്തതിനാൽ നിർമാണം നിർത്തി വച്ചിരിക്കുകയാണ്.
പല തീയതികൾ നിശ്ചയിച്ചെങ്കിലും ലേല നടപടികൾ അവസാനിച്ചിട്ടില്ല. ജനുവരി 1ന് സ്റ്റാൻഡ് തുറക്കുമെന്ന് പറയുന്നുണ്ടെങ്കിലും നഗരസഭാധികൃതർ ഉറപ്പുനൽകിയിട്ടുമില്ല.