തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി.
ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി സംസാരിക്കുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. പിന്നാലെ കാർ സ്റ്റാർട്ട് ചെയ്ത്ബാലകൃഷ്ണനെ ഇടിക്കാൻശ്രമിക്കുകയായിരുന്നു.ബാലകൃഷ്‌ണൻ ഒഴിഞ്ഞുമാറിയതിനാൽ അപകടം ഉണ്ടായില്ല.
ബിജെപി പ്രവർത്തകരും ബാങ്ക് നിക്ഷേപകരും റോഡ് ഉപരോധിച്ചു. ഉപരോധത്തിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. റോഡിൽ കിടന്ന് പ്രതിഷേധിച്ച ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎസ്പിയുമായി നടത്തിയചർച്ചയെത്തുടർന്ന്സമരംതാൽക്കാലികമായി അവസാനിപ്പിച്ചു.