17.1 C
New York
Monday, May 29, 2023
Home Nattu Vartha കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ :ആദിത്യ...

കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ :ആദിത്യ പൊങ്കാല ഏപ്രിൽ 24 ന്.

പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ മല ആചാര അനുഷ്ടാനത്തോടെ നടക്കും

ഏപ്രിൽ 15വിഷു ദിനത്തിൽ കാട്ട് വിഭവങ്ങൾ ചേർത്തുള്ള വിഷുക്കണി ദർശനത്തോടെ പത്ത് ദിന മഹോത്സവത്തിന് ആരംഭം കുറിയ്ക്കും .മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാര അനുഷ്ടാനം താംബൂല സമർപ്പണം മലയ്ക്ക് കരിക്ക് പടേനി മഞ്ഞൾപ്പറ നാണയപ്പറ നെൽപ്പറ അടയ്ക്കാപ്പറ അവിൽപ്പറ മലർപ്പറ കുരുമുളക്പ്പറ അൻപൊലി നാളികേരപ്പറ അരിപ്പറ എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും.

ഏപ്രിൽ 15 ന് രാവിലെ 7 മണിയ്ക്ക് ഒന്നാം മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിക്കും.8.30 ന് വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജകൾ പ്രഭാത പൂജ 9 മുതൽ സമൂഹ സദ്യ 10 മുതൽ കല്ലേലി കൗള ഗണപതി പൂജ 11 മുതൽ വിത്തും കൈകോട്ടും നാടൻ പാട്ടുകൾ 11.30 ന് ഊട്ട് പൂജ വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം രാത്രി 8 മുതൽ ചരിത്ര പുരാതനമായ കുംഭപ്പാട്ട്.

രണ്ടാം മഹോത്സവം മുതൽ ഒൻപതാം മഹോത്സവം വരെ പതിവ് പൂജകൾക്ക് പുറമെ വടക്കൻ ചേരി വല്യച്ഛൻ പൂജ, കുട്ടിച്ചാത്തൻ പൂജ, കൊച്ചു കുഞ്ഞ് അറുകല പൂജ, യക്ഷിയമ്മ പൂജ, ഭാരത പൂങ്കുറവൻ അപ്പൂപ്പൻ ഭാരത പൂങ്കുറത്തി അമ്മൂമ്മ പൂജ, ഹരി നാരായണ പൂജ, ആദ്യ ഉരു മണിയൻ പൂജ, പിതൃ പൂജ, ആശാൻ പൂജ, പർണ്ണശാല പൂജ, വാവൂട്ട് പൂജ, വന ദുർഗ്ഗയമ്മ പൂജ , പരാശക്തിയമ്മ പൂജ, 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ എന്നീ ഉപ സ്വരൂപ പൂജകൾ നടക്കും ഓരോ ദിവസത്തെയും മഹോത്സവം വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിക്കും.

ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 23 ഞായറാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം കോവൂർ കുഞ്ഞുമോൻ എം എൽ എ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും.

8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ,9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക് കല്ലേലി അമ്മൂമ്മ പൂജ 11.30 ന് ഊട്ട് പൂജ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഭക്തി ഗാ മേള, വൈകിട്ട് 5 മണി മുതൽ ട്രാവൻകൂർ മീഡിയ അവതരിപ്പിക്കുന്ന ഗാനമേള വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭപാട്ട്, രാത്രി 8 മുതൽ നൃത്തസന്ധ്യ 9 മണിയ്ക്ക് ശാസ്താംകോട്ട കുരൽ ഫോക്ക് മ്യൂസിക്ക് ബാന്റ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും 11.30 ന് കലഞ്ഞൂർ നൃത്തഭവന്റെ ചരിത്ര സംഗീത നൃത്തനാടകം കാളീ കാവിലമ്മ എന്നിവ നടക്കും.

പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 24 തിങ്കളാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം,999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി,8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം 9.30 മുതൽ സമൂഹ സദ്യ രാവിലെ 10 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌കാര ജേതാവുമായ ഡോ എം എസ് സുനിൽ കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും.

രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും.

പത്താമുദയ ജന്മ വാർഷിക സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കാവുകളുടെ സംഗമം ആന്റോ ആന്റണി എം പിയും കല്ലേലി ജീവകാരുണ്യ പ്രവർത്തി അഡ്വ അടൂർ പ്രകാശ് എം പി കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാറും ഗോത്ര സംഗമം സി ആർ മഹേഷ്‌ എം എം എ യും ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പത്താമുദയ മഹോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും.

വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.

11.30 ന് ഊട്ട് പൂജ 12 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട്.

വൈകിട്ട് 5 മണി മുതൽ ഭക്തി ഗാനസുധ 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട് രാത്രി 7.30 ന് തെയ്യം, പരുന്താട്ടം, തിരുവാതിരക്കളി, മുടിയാട്ടം.

രാത്രി 8 മണി മുതൽ പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി ഊരാളി അപ്പൂപ്പൻ ചരിത്ര വിൽപ്പാട്ട് തെങ്കാശി പംബ്ലി മഹേശ്വരിയും സംഘവും അവതരിപ്പിക്കും.

രാത്രി 9 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: