കോട്ടയ്ക്കൽ: കേന്ദ്രസർക്കാർ കേരളത്തിനെതിരെ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കുക’ സിപിഐഎം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി എടരിക്കോട് വച്ച് സംഘടിപ്പിച്ച പ്രതിഷേധം ധർണ്ണ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ അധ്യക്ഷനായ്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ, പി വി അൻവർ എം എൽ എ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി തയ്യിൽ അലവി സ്വാഗതവും ഏരിയാ കമ്മിറ്റിയംഗം സി സിറാജുദ്ധീൻ നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റിയംഗങ്ങളായ ഇബ്രാഹിം കുട്ടി, കാർത്തികേയൻ, കെ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.