റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ വർഷം ഉണ്ടായ അപകടങ്ങളിൽ ആകെ മരിച്ചത് 108 പേർ. ആകെ ഉണ്ടായ അപകടങ്ങൾ 1159.മരിച്ചവരിൽ പകുതിയോളം ഇരു ചക്ര വാഹനക്കാരും.
പത്തനംതിട്ട പോലീസിന്റെ കണക്കു അനുസരിച്ചു 2020 ജനുവരിയിലാണ് അപകടങ്ങൾ കൂടുതൽ ഉണ്ടായത്. പിന്നീട് കോവിഡ് മൂലം ലോക്ക് ഡൌൺ ആയതുകൊണ്ട് അപകടങ്ങൾ കുറഞ്ഞു. ഏറ്റവും കുറവ് അപകടങ്ങൾ നടന്നത് ഏപ്രിലിലും.
2019 നെ അപേക്ഷിച്ചു പത്തനംതിട്ടയിൽ അപകട നിരക്കും, മരണവും 2020 ഇൽ കുറഞ്ഞു. ലോക്ക് ഡൌൺ തന്നെ കാരണം. 2019 ഇൽ 1621 അപകടങ്ങളിൽ ആകെ മരിച്ചത് 170 പേർ.
ലോക്ക് ഡൌൺ കാലത്തെ നിയന്ത്രണങ്ങളുള്ള മാസങ്ങളിലാണ് വാഹന അപകടങ്ങൾ ഏറെയും കുറഞ്ഞത്. എന്നാൽ ലോക്ക് ഡൌൺ മാസങ്ങളിൽ ഇളവ് വരുത്തിയതോടു കഴിഞ്ഞ വർഷത്തെ അവസാന മാസങ്ങളിൽ അപകട നിരക്ക് കൂടുതലായിരുന്നു.
20 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ അപകട നിരക്കും, മരണങ്ങളും ആണ് 2020 ഇൽ സംസ്ഥാനത്ത് തന്നെ ഉണ്ടായത്.