(വാർത്ത: നിരഞ്ജൻ അഭി)
കോതമംഗലം: സ്നേഹവീട് കേരള സാംസ്കാരിക സമിതിയുടെ ഇടുക്കി ജില്ലാ ഓഫീസ് ഇന്നലെ ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചു. ഓമന.എൻ.സി.കാർത്തികയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. കോതമംഗലം ടൗൺ കൗൺസിലർ KA നൗഷാദ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

17-ാം വാർഡ് കൗൺസിലർ ശ്രീ. റിൻസ് റോയി , സ്നേഹ വീടിന്റെ അമരക്കാരായ ഫാ. ടോണി മേതല , ഹനീഫിക്ക , അജികുമാർ ,സുധി , ചെമ്മനാടൻ ഇടുക്കി ജില്ലയുടെ പ്രവർത്തനങ്ങൾക്ക് മുന്നണിയിൽ നിന്നു നയിക്കുന്ന മുരളീധരൻ പുന്നേക്കാട്, കസ്തൂരി,ബിന്ദു ജിജി, സജി കൂറ്റാംപാറ, രാജൻ ജോസഫ് മനു, രാകേഷ് കോതമംഗലം, രാജൻ സൈനുദ്ദീൻ, സീറോ ശിവറാം , രാജേഷ് രാമചന്ദ്രൻ ,വിമൽ റ്റി എ തുടങ്ങിയവർ പരിപാടിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു. പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രഭാഷകനും , എഴുത്തുകാരനും, നിരൂപകനുമായ ശ്രീ.കടാതി ഷാജിയാണ്.ബഹു. കോതമംഗലം M.L.A ശ്രീ. ആന്റണി ജോൺ ഫോണിലൂടെ ആശംസകൾ അറിയിച്ചു.

സ്‌നേഹവീട് ഇടുക്കി ജില്ലയുടെ പ്രവർത്തനം കൂടുതൽ സുഗമമാകുവാനാണ് ഓഫീസ് കോതമംഗലത്തു പ്രവർത്തിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.
വരുന്ന ഏപ്രിൽ 10 ആം തീയതി ആലപ്പുഴ വെച്ചു നടക്കുന്ന സംഘടനയുടെ പത്താം വാർഷിക സമ്മേളനത്തിൽ ഇടുക്കി ജില്ലയുടെ സജീവ സാന്നിധ്യം അറിയിക്കാനും തീരുമാനിച്ചു.. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട കവിയും,പത്രപ്രവർത്തകനും, സ്‌നേഹവീട് സംഘടനയുടെ സജീവ പ്രവർത്തകനുമായിരുന്ന കുറത്യാടൻ പ്രദീപിന് സംഘടനയുടെ ആദരാഞ്ജലികൾ അർപ്പിച്ചു.
നിരഞ്ജൻ അഭി.
