17.1 C
New York
Thursday, October 28, 2021
Home Nattu Vartha സ്വാതന്ത്ര്യ സമര സേനാനി അക്കമ്മ ചെറിയാന്റെ പേരില്‍ സ്പെഷ്യൽ കവർ പുറത്തിറക്കി തപാല്‍ വകുപ്പ്.

സ്വാതന്ത്ര്യ സമര സേനാനി അക്കമ്മ ചെറിയാന്റെ പേരില്‍ സ്പെഷ്യൽ കവർ പുറത്തിറക്കി തപാല്‍ വകുപ്പ്.

കാഞ്ഞിരപ്പള്ളി : സ്വാതന്ത്ര സമര സേനാനി അക്കമ്മ ചെറിയാന്റെ പേരില്‍ സ്പെഷ്യൽ കവർ പുറത്തിറക്കി തപാല്‍ വകുപ്പ്.  സ്റ്റാംപ് ശേഖരണ ദിനത്തോടനുബന്ധിച്ചായിരുന്നു

സ്വാതന്ത്ര്യ സമര സേനാനികളെ  ആദരിക്കുന്നതിന്റെ കൂടി ഭാഗമായി താപാല്‍ വകുപ്പ് സ്പെഷ്യൽ കവർ പുറത്തിറക്കിയത്.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ മുൻപിൽ നിന്ന് നയിച്ച ധീരവനിതയായിരുന്നു അക്കാമ്മ ചെറിയാൻ. അവർ നേതൃത്വം നല്‍കിയ രാജധാനി മാര്‍ച്ച് ഇന്ത്യയുടെ  സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലെ ജ്വലിക്കുന്ന ഓർമകൂടിയാണ്. ആ അക്കാമ്മ ചെറിയാൻ്റെ പേരിൽ തപാൽ കവർപുറത്തിറക്കുക വഴി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അവർ ചെയ്ത വിലമതിക്കാനാകാത്ത സേവനങ്ങളെ അംഗീകരിക്കുക കൂടിയാണ് തപാൽ വകുപ്പ് ചെയ്തത്.അക്കമ്മ ചെറിയാന്റെ ചിത്രവും സ്റ്റാമ്പും പതിച്ച തപാല്‍ കവറാണ് പുറത്തിറക്കിയത്.

കാഞ്ഞിരപ്പള്ളി : സ്വാതന്ത്ര സമര സേനാനി അക്കമ്മ ചെറിയാന്റെ പേരില്‍ സ്പെഷ്യൽ കവർ പുറത്തിറക്കി തപാല്‍ വകുപ്പ്.  സ്റ്റാംപ് ശേഖരണ ദിനത്തോടനുബന്ധിച്ചായിരുന്നു

സ്വാതന്ത്ര്യ സമര സേനാനികളെ  ആദരിക്കുന്നതിന്റെ കൂടി ഭാഗമായി താപാല്‍ വകുപ്പ് സ്പെഷ്യൽ കവർ പുറത്തിറക്കിയത്.സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ മുൻപിൽ നിന്ന് നയിച്ച ധീരവനിതയായിരുന്നു അക്കാമ്മ ചെറിയാൻ. അവർ നേതൃത്വം നല്‍കിയ രാജധാനി മാര്‍ച്ച് ഇന്ത്യയുടെ  സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലെ ജ്വലിക്കുന്ന ഓർമകൂടിയാണ്. ആ അക്കാമ്മ ചെറിയാൻ്റെ പേരിൽ തപാൽ കവർപുറത്തിറക്കുക വഴി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അവർ ചെയ്ത വിലമതിക്കാനാകാത്ത സേവനങ്ങളെ അംഗീകരിക്കുക കൂടിയാണ് തപാൽ വകുപ്പ് ചെയ്തത്.അക്കമ്മ ചെറിയാന്റെ ചിത്രവും സ്റ്റാമ്പും പതിച്ച തപാല്‍ കവറാണ് പുറത്തിറക്കിയത്.അക്കാമ്മ ചെറിയാന്‍ പ്രധാനധ്യാപികയായി ജോലി ചെയ്തിരുന്ന എടക്കര ഭാഗം സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന പരിപാടി ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യ സമര പേരാളികളെ കുറിച്ച് പഠിക്കുവാന്‍ കൂടുതല്‍ ചരിത്രസംഭവങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു.കൊച്ചി സെന്‍ട്രല്‍ റീജിയന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് പ്രത്യേക കവര്‍ പ്രകാശനം ചെയ്തു.അക്കാമ്മ ചെറിയാന്റെ ചിത്രം പതിച്ച സ്റ്റാംപ് മകന്‍ ജോര്‍ജ് വര്‍ക്കിക്ക് കൈമാറി ആന്റോ ആന്റണി എം.പി. പ്രകാശനം ചെയ്തു. കാഞ്ഞിരപ്പള്ളി  പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, ജോര്‍ജ് വര്‍ക്കി, ചങ്ങനാശ്ശേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സുപ്രണ്ടന്റ് പി.എസ്. സതിമോള്‍, അസി. സൂപ്രണ്ട് രാജീവ് ജെ. ചെറുകാട് ,എന്നിവര്‍ സംസാരിച്ച. അക്കാമ്മ ചെറിയാൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: