കോട്ടയം: സ്ത്രീ-പുരുഷ സമത്വം ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്.
ദർശന സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവരുടെ സഹകരണത്തോടെ ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം ലേഡി ജ്വൂവൽ അവാർഡ് മീറ്റ് 2021 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ അധ്യക്ഷത വഹിച്ചു. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി. ദർശന അക്കാദമി ഡയറക്ടർ ജിനു മച്ചുകുഴി സിഎംഐ, മാത്യു കൊല്ലമലകരോട്ട് എന്നിവർ പ്രസംഗിച്ചു.
വിവിധ രംഗങ്ങളിൽ സ്തുത്യർഹ സംഭാവനകൾ നൽകിയ വനിതാ രത്നങ്ങളായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, നിഷ ജോസ് കെ.മാണി, വൈക്കം വിജയലക്ഷ്മി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അനിതാ കെ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി, ഐ.സി.എച്ച് സൂപ്രണ്ട് ഡോ. സവിത, എസിവി ന്യൂസ് എഡിറ്റർ സുമി സുലൈമാൻ, ഡി.റ്റി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായർ, ടൗൺ പ്ലാനർ സുജ മത്തായി, ഡെപ്യൂട്ടി ഡയറക്ടർ എക്കണോമിക്സ് ആൻ്റ് സ്റ്റാസ്റ്റിക്സ് മേരി ജോർജ്ജ്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസി സെബാസ്റ്റ്യൻ, ഗവ. നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാൾ ഷൈലാ ബി, കിഡ്നി ദാതാവ് മിനി മാത്യു, കരൾ ദാതാവ് മിനി ചാക്കോ എന്നിവർക്ക് ജസ്റ്റിസ് ആൻ്റണി ഡൊമിനിക് അവാർഡുകൾ വിതരണം ചെയ്തു.