തൃശ്ശൂർ: യുവ എഴുത്തുകാരൻ ശ്രീ സുബൈർ തോപ്പിലിന്റെ ‘ഉയിർത്തെഴുന്നേൽപ്പ് ‘ എന്ന കവിതാസമാഹാരം തൃശ്ശൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
കവിയും, ചിത്രകാരനുമായ ശ്രീ അനിൽ മുട്ടാർ യുവകവി ഹാറൂൺ റഷീദിനു പുസ്തകം കൈമാറി. സംവിധായകരായ ശ്രീ സലാം ബാപ്പു, സിദ്ധാർഥ് ശിവ എഴുത്തുകാരനായ ഡോക്ടർ സോമൻ കടലൂർ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. പ്രസാധകരായ ഭാഷ ബുക്സ് സംഘടിപ്പിച്ച പരിപാടിയിൽ എഴുപത് പുസ്തകങ്ങളുടെ പ്രകാശനം നടന്നു.
