റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട: കേരള സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി ഈ മാസം 15, 16, 18 തീയതികളിൽ നടത്തുന്ന ‘സാന്ത്വന സ്പർശം’ പരാതി പരിഹാര അദാലത്തിലേക്കു നാലു ദിവസമായി ഇതുവരെയും 1701 അപേക്ഷകൾ ലഭിച്ചു . മൂന്ന് മന്ത്രിമാരുടെ നേതൃത്വംത്തിലാണ് പത്തനംതിട്ടയിൽ അദാലത്ത് നടത്തുന്നത്.
അപേക്ഷകളിൽ 1632 എണ്ണം ഓൺലൈൻ ആയി അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് ലഭിച്ചത്. അപേക്ഷകൾ നാളെ വരെ സ്വീകരിക്കുകയുള്ളൂ.
www.cmo.kerala.gov.in എന്ന വെബ്സൈറ്റിലാണ് പരാതികൾ സ്വന്തം നിലയിൽ ഓൺലൈൻ ആയോ, അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സമർപ്പിക്കേണ്ടത്. പ്രത്യേക അപേക്ഷ ഫീസ് ഇല്ല. അദാലത്തിൽ നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെ ഉള്ളവയും, പുതിയ പരാതികളും സ്വീകരിക്കും.
ജനങ്ങളുടെ പ്രശ്നങ്ങൾക്കും, പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണാനാണ് മന്ത്രിമാരുടെ നേതൃത്വംത്തിൽ അദാലത്തു ക്രമീകരിക്കുന്നത്. മന്ത്രിമാരായ കെ രാജു, കടകംപള്ളി സുരേന്ദ്രൻ, എം സി മൊയ്ദീൻ എന്നിവരാണ് അദാലത്തിനു നേതൃത്വം നൽകുന്നത്.