വാർത്ത: മിനി സജി
പേരാമ്പ്ര: സംസ്ഥാന സാക്ഷരത മിഷൻ പത്താംതരം, ഹയർ സെക്കൻ്ററി തുല്യത കോഴ്സ് രജിസ്ട്രേഷനും സമ്പർക്ക ക്ലാസ്സ് ഉദ്ഘാടനവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ പുതിയോട്ടും കണ്ടി നിർവഹിച്ചു. കൺവീനർ പ്രേരക് പി.രാമചന്ദ്രൻ അധ്യക്ഷം വഹിച്ചു.ടി.സി.സുരേന്ദ്രൻ, കെ.ബീന, മുൻ പ്രിൻസിപ്പാൾ സി.കെ രാജൻ, സനീഷ് കോക്കല്ലൂർ, റീഷ്മജ കെ.ടി.കെ,മിനിസജി കൂരാച്ചുണ്ട്, ജിജോ.എ, റനീഷ ഏസി, സജു സി.ഇ, ജനപ്രതിനിധികൾ പ്രസംഗിച്ചു.

പ്രേരക് ബീന.പി സ്വാഗതവും സി.കാർത്യായനി നന്ദിയും പറഞ്ഞു. പത്താംതരം, ഹയർ സെക്കൻ്ററി തുല്യത കോഴ്സുകളുടെ കോഴ്സ് ഫീ ഇളവ് അനുവദിക്കാൻ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .സാക്ഷരത പ്രേരക്മാരെ ബന്ധപ്പെട്ടാൽ ഫീസ് ഇളവോടെ തുല്യത കോഴ്സിൽ പ്രവേശനം നേടാവുന്നതാണ്. ph: 8547209540

