കോട്ടയം പൂവൻ തുരുത്ത് റെയിൽവേ മേൽപ്പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലിക്കിടെ
മണ്ണിടിഞ്ഞു വീണത് മൂലം
സമീപത്തെ വീടിന് അപകടഭീഷണി : ഇനിയും മണ്ണ് ഇടിയാതിരിക്കാൻ ഇവിടെ സംരക്ഷണഭിത്തി നിർമ്മിച്ചു നൽകണമെന്നാണ് വീട്ടുകാരുടെ ആവശ്യം :
പാത ഇരട്ടിപ്പിക്കൽ ഭാഗമായി കൊല്ലാട് പൂവൻ തുരുത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ ഇന്നലെ മുതലാണ് പുനരാരംഭിച്ചത്.
രണ്ട് ലോഡ് കോൺക്രീറ്റ് എത്തിച്ച് പണികൾ ആരംഭിച്ചശേഷം മൂന്നാം ലോഡ്
കോൺക്രീറ്റ് പണികൾ ആരംഭിക്കും മുമ്പ് തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ്
മണ്ണ് ഇടിഞ്ഞത് പത്തോളം പേർ സംഭവസ്ഥലത്ത് ഉണ്ടായിരിക്കവെയാണ് തലനാരിഴയ്ക്ക് അപകടം ഒഴിവായത്.
മണ്ണിടിഞ്ഞത് മൂലം പുത്തൻ പുരക്കൽ സാബുവിന്റെ വീടിനാണ് ഇപ്പോൾ ഭീഷണി. സാബുവിന്റെ വീട്ടുമുറ്റത്തെ തിട്ടയാണ് ഇടിഞ്ഞ് റെയിൽ പാളത്തിലേക്ക് പതിച്ചത്.
ഇതിന് മുമ്പ് രണ്ട് തവണ കൂടി
ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു ആദ്യതവണ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ റെയിൽവേ അധികൃതരെ അറിയിക്കാൻ കഴിഞ്ഞില്ല ,
രണ്ടാംതവണ നേരിയ തോതിൽ മാത്രമാണ് മണ്ണിടിച്ചിലുണ്ടായത്
മൂന്നാമത്തെ മണ്ണിടിച്ചിൽ തങ്ങളുടെ വീടിന് ഭീഷണിയായിരിക്കുകയാണെന്ന്
സാബുവും ഭാര്യ മണിയമ്മ യും പറയുന്നു
ഒന്നര വർഷം മുമ്പ് ആരംഭിച്ച
പാലം നിർമ്മാണ പ്രവർത്തനങ്ങൾ
കോവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് നിർത്തിവെച്ചിരുന്നു
കോൺക്രീറ്റിംഗ് പുനരാരംഭിക്കും മുമ്പ് തങ്ങളുടെ ജീവന് സംരക്ഷണം നൽകും വിധം ഇവിടെ സംരക്ഷണഭിത്തി നിർമിച്ച് നൽകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്
റെയിൽവേ വികസന ത്തിൻറെ ഭാഗമായി ആദ്യഘട്ടത്തിൽ ഇവരുടെ സ്ഥലം റെയിൽവേ ഏറ്റെടുത്തിരുന്നു വെങ്കിലും പിന്നീട് സ്ഥലം ആവശ്യമില്ലെന്ന് പറഞ്ഞതാണ് തിരികെ നൽകിയത് . അതേ സമയം പാലം പണി ഉടൻ പൂർത്തിയാക്കണമെന്നും വീടുകളുടെ അപകട ഭീഷണി ഒഴിവാക്കണ മെന്നും സ്ഥലം സന്ദർശിച്ച MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു