വാർത്ത: രജിത NR , GHSS കുന്നക്കാവ്.
കുന്നക്കാവ്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കുന്നക്കാവ് ഗവ. ഹയർ സെക്കൻ്ററി സ്കൂളും അന്താരാഷ്ട്ര നിലവാരത്തിൻ്റെ ചിറകിലേറി അക്കാദമിക് മികവിൻ്റെ കേന്ദ്രമായി. ഇതിൻ്റെ ഭാഗമായി ലഭിച്ച 3 കോടി രൂപയുടെ 16 ക്ലാസ്മുറികളടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 6ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു.

പ്രസ്തുത ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രൊഫ. സി. രവീന്ദ്രനാഥ്, ധനകാര്യ വകുപ്പ് മന്ത്രി. ഡോ. ടി. എം. തോമസ് ഐസക്ക്, ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി, ശ്രീ. മഞ്ഞളാം കുഴി അലി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. റഫീഖ എന്നിവർ സംബന്ധിക്കുന്നു. കൂടാതെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും

മലയാളി മനസ്സിന് ഭാവുകങ്ങൾ…
Congrats