വാർത്ത: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട : 104 – ആംമത് മധ്യ തിരുവിതാകൂർ ഓർത്തഡോക്സ് കൺവെൻഷൻ (മാക്കാംകുന്ന് കൺവെൻഷൻ ) ഇന്ന് (ഞായർ) മുതൽ 28 വരെ നടക്കും. മൂന്ന് നോമ്പ് ആചരണത്തോടെ അനുബന്ധിച്ചുള്ള ഈ കൺവെൻഷൻ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലാണ് നടത്തപ്പെടുന്നത്. കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ കൺവെൻഷൻ നടത്തുന്നത്.
രാവിലെ 7.30 ന് ആരംഭിക്കുന്ന വി. അഞ്ചിന്മേൽ കുർബാനക്ക് ശേഷം 10 ന് തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്‌ളീമിസ് കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എംപി, വീണ ജോർജ് എംഎൽഎ എന്നിവർ സന്നിഹിതരായിരിക്കും.
25 ന് വൈകിട്ട് സന്ധ്യ നമസ്കാരം, ഗാന ശുശ്രൂഷക്ക് ശേഷം, 7 ന് ഫാ. തോമസ് രാജു വിന്റെ പ്രസംഗം.
മൂന്നു നോമ്പിന്റെ പ്രധാന ദിവസമായ 26 ചൊവ്വാഴ്ച്ച നടുനോമ്പ് ആചരണം നടത്തും. രാവിലെ 9.30 ന് ഗാന ശുശ്രൂഷക്കു ശേഷം കുര്യാക്കോസ് മാർ ക്‌ളീമിസ് അനുഗ്രഹ പ്രഭാഷണം നടത്തും. 10.30 ന് ഡോ വർഗീസ് വർഗീസ് സുവിശേഷ പ്രഘോഷണം നടത്തും. 12 ന് ഉച്ച നമസ്കാരം. വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം. തുടർന്ന് ഗാനശുശ്രൂഷക്കു ശേഷം 7 ന് ഫാ. ജോജി കെ ജോയിയുടെ സുവിശേഷ പ്രസംഗം.
27 ന് രാവിലെ 9 ന് ഫാ. ഡോ. തോംസൺ റോബി ധ്യാനം നയിക്കും. 10.30 ന് ഡോ എബ്രഹാം മാർ സെറാഫിം അർപ്പിക്കുന്ന വി. കുർബാന. വൈകിട്ട് 7 ന് നടക്കുന്ന കുടുംബ സംഗമത്തിൽ ഫാ. ജോർജി ജോസഫ് പ്രസംഗിക്കും.
സമാപന ദിവസമായ 28 ന് രാവിലെ 7.30 ന് ആരംഭിക്കുന്ന ഫാ. ടൈറ്റസ് ജോർജിന്റെ വി കുർബാനയോടെ ഈ വർഷത്തെ കോവിഡ് മാനദണ്ഡത്തോടെ നടത്തുന്ന കൺവെൻഷൻ സമാപിക്കും എന്ന് വികാരി ഫാ. കെ ജി മാത്യു അറിയിച്ചു.
