17.1 C
New York
Wednesday, September 22, 2021
Home Nattu Vartha മലമുകളിലും വെള്ളച്ചാട്ടത്തിലും കൊടും വനത്തിലും അങ്ങ് ഹൈദ്രാബാദിലും സൈക്കിളുമായി കോന്നി നിവാസി

മലമുകളിലും വെള്ളച്ചാട്ടത്തിലും കൊടും വനത്തിലും അങ്ങ് ഹൈദ്രാബാദിലും സൈക്കിളുമായി കോന്നി നിവാസി

ജയൻ, കോന്നി

മലമുകളില്‍ കേറിയാല്‍ അതും സൈക്കിളും ചുമന്ന് കൊണ്ട് വെള്ളച്ചാട്ടത്തില്‍ പോയാല്‍ അതും സൈക്കിളും കൊണ്ട് ഇനി കൊടും വനത്തിലോ താഴ്‌വരയിലോ പോയാലും അതും സൈക്കിളും എടുത്തു കൊണ്ട് പോകുന്ന ഈ ചെറുപ്പക്കാരന്‍ സൈക്കിള്‍ യാത്രയുടെ ഹരത്തിലാണ് . ഇങ്ങ് കോന്നി മുതല്‍ അങ്ങ് ഹൈദ്രാബാദ് വരെയുള്ള സ്ഥലങ്ങളില്‍ ഈ യുവാവിനെ കാണാം .

ഇത് കോന്നി കുളത്തിങ്കല്‍ പൂവണ്ണാ തെക്കേതില്‍ 28 വയസ്സുള്ള പി എസ്സ് സജിന്‍. ഹൈദ്രാബാദില്‍ മെഡിക്കല്‍ റെപ്പായ സജിന്‍ സൈക്കിളുമായി ഉള്ള ബന്ധം തുടങ്ങിയിട്ടു ഒരു വര്‍ഷം കഴിഞ്ഞുള്ളൂ എങ്കിലും ഇതിനോടകം 1500 കിലോമീറ്റര്‍ ദൂരം താണ്ടി .

ലോകോത്തര സൈക്കിള്‍ കമ്പനിയായ റിബാന്‍റെ രണ്ടു സൈക്കിളുകള്‍ സജിന്‍ വാങ്ങി .ഒന്നു ഹൈദ്രാബാദില്‍ എത്തിയാല്‍ ചുറ്റിയടിക്കാന്‍ മറ്റൊന്ന് കോന്നിയില്‍ എത്തിയാല്‍ സമീപ ദേശങ്ങളില്‍ ഉള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ . ഹൈദ്രാബാദില്‍ ഉള്ള സൈക്കിള്‍ വേഗം തിരിച്ചറിയാം പത്തനംതിട്ട ജില്ലയെ സൂചിപ്പിക്കുന്ന KL-03 എന്ന നമ്പര്‍ സൈക്കിളില്‍ കാണാം .
സജിന്‍ 5 വര്‍ഷമായി ഹൈദ്രാബാദില്‍ ജോലി നോക്കുന്നു .സമയം കിട്ടുമ്പോള്‍ എല്ലാം സൈക്കിളുമായി ഉലകം ചുറ്റും . ചാര്‍മിനാര്‍ , ഹുസൈന്‍ സാഗര്‍ തുടങ്ങി ഹൈദ്രാബാദിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രത്തിലും സജിനും സൈക്കിളും എത്തി.

ഓരോ സ്ഥലത്തും എത്തിയാല്‍ സൈക്കിള്‍ വഴിയരുകില്‍ ഒതുക്കി വെക്കില്ല. സൈക്കിളും ചുമലില്‍ എടുത്ത് ആണ് പിന്നെ യാത്ര . വെള്ള ചാട്ടം കാണാന്‍ പോയാല്‍ അവിടെയും സൈക്കിളും എടുത്താനാണ് എത്തുന്നത് . സൈക്കിള്‍ പ്രധാന കഥാപാത്രമാക്കി ചിത്രങ്ങള്‍ പകര്‍ത്തി സജിന്‍ അഡ്മിനായ ആയിരകണക്കിന് സൈക്കിള്‍ പ്രേമികള്‍ ഉള്ള ഓള്‍ കേരള സൈക്കിള്‍ ക്ലബ് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യും .

മലമുകളില്‍ പോയാലും സൈക്കിള്‍ ഒപ്പം കാണും . ഒരു സൈക്കിളിന് ഏകദേശം 25000 രൂപയാണ് വില .
കോന്നിയില്‍ എത്തിയാല്‍ സമീപ സ്ഥലങ്ങളിലേക്ക് സജിനും സൈക്കിളും എത്തും . കോന്നിയിലെ മിക്ക സ്ഥലവും സൈക്കിള്‍ ചേര്‍ത്ത് പകര്‍ത്തിക്കഴിഞ്ഞു . ഇന്‍ഡ്യ മൊത്തം സൈക്കിളില്‍ എത്തി കാണണം എന്ന ആഗ്രഹത്തിലാണ് സജിന്‍ .
കോന്നിയിലെ കല്ലേലി ആണ് സജിന്‍റെ ഇഷ്ട സ്ഥലം . വെള്ളച്ചാട്ടവും വനവും പഴമ നിലനിര്‍ത്തുന്ന കല്ലേലി കാവും കല്ലേലിയിലെ മാത്രം പ്രത്യേകതയാണ് .

വി കോട്ടയം നെടുമ്പാറ മലയിലും മണ്ണീറ വെള്ള ചാട്ടത്തിലും വാര്യാപുരത്തും, ആനപ്പാറയിലും എല്ലാം സജിന്‍റെ സൈക്കിള്‍ എത്തി .
സജിനും സൈക്കിളും യാത്ര തുടരുന്നു …

ജയൻ, കോന്നി

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ സജീവമാക്കുന്നതിനുള്ള നടപടികളും രീതികളും...
WP2Social Auto Publish Powered By : XYZScripts.com
error: