17.1 C
New York
Wednesday, October 20, 2021
Home Nattu Vartha മയ്യഴിപ്പുഴ കൺവെൻഷൻ: സമഗ്ര പുഴ സംരക്ഷണത്തിന് ജനകീയ ഏകോപനത്തിന് തുടക്കമിട്ടു

മയ്യഴിപ്പുഴ കൺവെൻഷൻ: സമഗ്ര പുഴ സംരക്ഷണത്തിന് ജനകീയ ഏകോപനത്തിന് തുടക്കമിട്ടു

സി.കെ രാജലക്ഷ്മി, മാഹി

മാഹി: വയനാട് കുഞ്ഞോത്ത് നിന്നും ആരംഭിച്ച് മാഹി അഴിമുഖത്ത് കടലിൽ ചേരുന്ന 54 കിലോമീറ്റർ നീളമുളള മയ്യഴിപ്പുഴയെ ഒരു യൂണിറ്റായി കണ്ട് പുഴ സംരക്ഷണത്തിന് ജനകീയ ഏകോപനത്തിനായി മയ്യഴിപ്പുഴ സംരക്ഷണ സമിതി നിലവിൽ വന്നു.

മാഹി മഞ്ചക്കൽ ബോട്ട് ഹൗസിൽ സംഘടിപ്പിച്ച മയ്യഴിപ്പുഴ കൺവെൻഷൻ, പുഴയുടെ തീര പ്രദേശങ്ങളിലെ പ്രതിനിധികളുടെയും 15 ഗ്രാമപഞ്ചായത്തുകളിലെയും മാഹി, പാനൂർ മുൻസിപ്പാലിറ്റികളിലെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സംഗമ വേദയായി. പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും കൺവെൻഷൻ മികവ് പുലർത്തി .

ശ്രീ ആനന്ദകുമാർ പറമ്പത്തിന്റെ വരികൾക്ക് ശ്രീ സുരേഷ് ബാബു മാഹിയുടെ സംഗീതത്തിൽ, ആശ്രയ വിമൻസ് കോപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾ മയ്യഴിപ്പുഴ സംരക്ഷണ സന്ദേശ സ്വാഗത ഗാനം ആലപിച്ചത് ചടങ്ങിനെ മനോഹരിതമാക്കി.

കൺവെൻഷൻ മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.
സാഹിത്യകാരൻ ശ്രീ എം. മുകുന്ദൻ വീഡിയോ സന്ദേശത്തിലൂടെ മുഖ്യപ്രഭാഷണം നടത്തി. പുഴ ആരുടെയോ ആണെന്ന ധാരണ തിരുത്തേണ്ടതാണെന്നും പുഴ നമ്മൾ ഓരോരുത്തരും സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

വടകര ലോകസഭാംഗം ശ്രീ കെ. മുരളീധരൻ വീഡിയോ സന്ദേശത്തിലൂടെ പുഴ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നിരുപാധിക പിന്തുണ അറിയിച്ചു.

എം.എൽ.എമാരായ ശ്രീ സി.കെ നാണു, ശ്രീ ഇ. കെ വിജയൻ എന്നിവരും വീഡിയോ സന്ദേശം വഴി ചടങ്ങിൽ സംസാരിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുഴ സംരക്ഷണ പദ്ധതിയായ ‘അഴുക്കിൽ നിന്നും അഴകിലേക്ക്’ പദ്ധതി ശ്രീ സി.പി ഹരീന്ദ്രൻ അവതരിപ്പിച്ചു. സംസ്ഥാന നദീ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. ഗോപാലകൃഷ്ണ മൂർത്തി നദി സംരക്ഷണ ദൗത്യ സന്ദേശം പങ്ക് വെച്ചു.

പ്രാദേശിക കൂട്ടായ്മകൾ തയ്യാറാക്കിയ റിവർ സ്റ്റാറ്റസ് റിപ്പോർട്ടുകൾ കൺവെൻഷന് മുൻപായി തന്നെ സമർപ്പിക്കപ്പെട്ടിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങൾ പ്രാദേശിക കൂട്ടായ്മ പ്രതിനിധികളായ ശ്രീ മൊയ്തു കോട്കണ്ടി നാദാപുരം, ശ്രീ കെ.കെ മുരളീധരൻ അഴിയൂർ, ശ്രീ പ്രദീപൻ മാസ്റ്റർ കരിയാട്, ശ്രീ ആനന്ദകുമാർ മാഹി, ശ്രീ ഷാജി കൊള്ളുമ്മൽ ന്യൂ മാഹി എന്നിവർ ചടങ്ങിൽ അവതരിപ്പിച്ചു. തുടർന്ന്, റിവർ സ്റ്റാറ്റസ് സമഗ്ര രൂപം സമിതി പഠനവിഭാഗം സെക്രട്ടറി ഡോ. പി. ദിലീപ് കോട്ടേമ്പ്രം അവതരിപ്പിച്ചു.

സെക്രെട്ടറി ശ്രീമതി സി.കെ രാജലക്ഷ്മി അവതരിപ്പിച്ച മയ്യഴിപ്പുഴ സംരക്ഷണ സമിതി സെക്രെട്ടറിയേറ്റ് പാനൽ യോഗം ഐക്യകണ്ടേനെ അംഗീകരിച്ചു. പ്രാദേശിക കൂട്ടായ്മകളിലെ പ്രസിഡന്റ്, കൺവീനർ, കേന്ദ്ര കമ്മിറ്റി പ്രതിനിധി എന്നീ മൂന്ന് പേരും സെക്രട്ടറിയേറ്റ് കോ-ഓപ്റ്റ് ചെയ്യുന്നവരും ചേർന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.

പാനൂർ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ വി. നാസർ മാസ്റ്റർ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു കാട്ടാളി, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ഉമ്മർ,
, ചെക്യാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ടി.കെ ഖാലിദ്, മാഹി പള്ളി വികാരി ഫാദർ ജെറോം ചിങ്ങന്തറ, ശ്രീ പികെ രാജൻ പെരിങ്ങാടി, വിപി ചാത്തു മാസ്റ്റർ കുന്നോത്ത്പറമ്പ് എന്നിവർ സംസാരിച്ചു. ശ്രീ കെ. രാജൻ കൊല്ലം, ശ്രീ ഏലൂർ ഗോപിനാഥ് എറണാകുളം, ശ്രീ ടി.വി രാജൻ, കോഴിക്കോട് മാമ്പുഴ സംരക്ഷണ സമിതിയംഗങ്ങളായ ശ്രീ അബ്ദുൽ ലത്തീഫ്, ശ്രീ മഠത്തിൽ അസീസ് എന്നിവർ സന്നിഹിതരായിരുന്നു.

മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ ശ്രീ വിജയൻ കൈനടത്ത് അധ്യക്ഷനായ ചടങ്ങിൽ, വർക്കിങ്ങ് ചെയർമാൻ ശ്രീ ഷൗക്കത്ത് അലി എരോത്ത് സ്വാഗതവും വൈസ് ചെയർപേഴ്‌സൺ ശ്രീമതി കെ.ഇ സുലോചന നന്ദിയും പറഞ്ഞു.

മയ്യഴിപ്പുഴ സംരക്ഷണ സമിതി

ചെയർമാൻ: വിജയൻ കൈനടത്ത് മാഹി
വർക്കിങ്ങ് ചെയർമാൻ: ഷൗക്കത്ത് അലി എരോത്ത് നാദാപുരം

വൈസ് ചെയർമാന്മാർ: കെ.കെ ഭരതൻ കരിയാട്, സുലോചന കെ.ഇ മാഹി, സുധീർ കേളോത്ത് ന്യൂ മാഹി

സെക്രെട്ടറി (സംഘടന): സി.കെ രാജലക്ഷ്മി മാഹി
ജോ. സെക്രെട്ടറിമാർ: മഹിജ തോട്ടത്തിൽ അഴിയൂർ, ഒ.ടി ശരീഫ് വാണിമേൽ, വി.പി ചാത്തു മാസ്റ്റർ കുന്നോത്ത്പറമ്പ്

സെക്രെട്ടറി (പഠനവിഭാഗം): ഡോ. പി ദിലീപ് കോട്ടേമ്പ്രം
ജോ. സെക്രെട്ടറിമാർ: ഡോ. എം.കെ മധുസൂദനൻ, ആനന്ദകുമാർ പറമ്പത്ത്, എൻ.കെ അബ്ദുൽ സലീം നാദാപുരം

സെക്രട്ടറി (ഇവെന്റ്‌സ്): ലിബാസ് ബി. മാങ്ങാട്
ജോ. സെക്രട്ടറിമാർ: പി.കെ രാജൻ ഏറാമല, പി. കുഞ്ഞബ്ദുല്ല ഉമ്മത്തൂർ, പി.കെ രാജൻ, ട്രഷറർ: ദേവദാസ് മത്തത്ത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച തർക്കം, രണ്ട് പേർക്ക് വെട്ടേറ്റു.

ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച തർക്കം, രണ്ട് ആർ. എസ്. എസ് പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ഡി. വൈ. എഫ്. ഐ പ്രവർത്തകനും പരിക്ക്. പള്ളിപ്പാട് നടുവട്ടം സ്കൂളിലെ ദുരിതാശ്വാസ...

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ.

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ. വിദേശത്തെ ഡോക്ടർ ആണെന്ന് പറഞ്ഞ് ഫെയ്സ് ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും വിദേശപണവും സ്വർണവും പഴ്സൽ ആയി അയച്ചിട്ടുണ്ട് എന്നു പറഞ്ഞ് നികുതി, പ്രൊസസിങ് ഫീസ് ഇനത്തിൽ...

അങ്ങനെ’ ഒരവധിക്കാലത്ത്….!!!(കഥ)

വളരെ ചെറുപ്പം മുതലേ അച്ഛനും മുത്തശ്ശിയും അമ്മയും ഒക്കെ പറയുന്ന കഥകളിൽ അവളുണ്ടായിരുന്നു…! പൂതപ്പാട്ടിലെ പൂതത്തെ പോലെ ..കുഞ്ഞുങ്ങൾക്ക് അമ്മയായ് …കനിവ് നിറഞ്ഞവൾ ആയി …അച്ഛന്റെ കഥകളിലും, ചെമ്പക പൂമൊട്ടിന്റെ നിറമുള്ള കസവു ചേലയുടുത്ത...

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നവാഭിക്ഷിക്തനായ കാതോലിക്കാ ബാവയെ സന്ദർശിച്ചു.

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ നവാഭിക്ഷിക്തനായ കാതോലിക്കാ ബാവയെ സന്ദർശിച്ചു. കോട്ടയം ദേവലോകം അരമനയിൽ എത്തിയാണ് ബാവയുമായി കൂടിക്കാഴ്ച നടത്തിയത്.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ, സംസ്ഥാന സമിതി അംഗം ബിജു...
WP2Social Auto Publish Powered By : XYZScripts.com
error: