17.1 C
New York
Sunday, October 2, 2022
Home Nattu Vartha മയ്യഴിപ്പുഴയുടെ തുടക്കം മുതൽ ഒടുക്കം വരെ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു

മയ്യഴിപ്പുഴയുടെ തുടക്കം മുതൽ ഒടുക്കം വരെ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു

വാർത്ത: സി.കെ. രാജലക്ഷ്മി, മാഹി

മാഹി: വയനാട് കുഞ്ഞോത്ത് നിന്നും ഒരു കാലത്ത് ഉത്ഭവമുണ്ടായിരുന്ന 54 കോലോമീറ്ററോളം ദൈർഘ്യമുള്ള, മാഹി അഴിമുഖത്ത് കടലിനോട് ചേരുന്ന മയ്യഴിപ്പുഴ ഇന്ന് പലവിധേനയുള്ള നാശങ്ങൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. മലിനീകരണം, കയ്യേറ്റങ്ങൾ, മണൽവാരൽ, അനധികൃത നിർമ്മാണങ്ങൾ, പ്രകൃതി-ക്ഷോഭങ്ങൾ തുടങ്ങിയവ പുഴയുടെ അകാല ചരമത്തിന് തന്നെ കാരണമായിരിക്കുകയാണ്.

15 ഗ്രാമ പഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റികളും താണ്ടി ഒഴുകുന്ന മയ്യഴിപ്പുഴ, ജനകീയമായി സംരക്ഷിക്കേണ്ടതിന്റെയും സമഗ്ര ഏകോപനത്തിൽ ജനജാഗ്രത ഉയർത്തേണ്ടതിന്റെയും പശ്ചാത്തലത്തിൽ അതാത് പ്രദേശങ്ങളിലെ പ്രതിനിധികൾ കൂടിയാലോചന നടത്തി ഒരു താൽക്കാലിക സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചു.
മാഹി പാറാൽ ആശ്രയ കോപ്പറേറ്റിവ് സൊസൈറ്റി ഹാളിൽ ഇന്ന് ചേർന്ന യോഗം പ്രശസ്ത പരിസ്‌ഥിതി പ്രവർത്തകൻ സി.വി രാജൻ പെരിങ്ങാടി ഉൽഘാടനം ചെയ്തു. മാഹി ചർച്ചിലെ ഫാദർ ജെറോം ചിങ്ങന്തറ മുഖ്യ പ്രഭാഷണം നടത്തി.

പുഴ ഗവേഷകർ, പോണ്ടിച്ചേരി എം.പി വൈദ്യലിംഗം, വടകര എം.പി കെ. മുരളീധരൻ, എം.എൽ.എമാരായ ഡോ. വി രാമചന്ദ്രൻ (മാഹി), കെ. ശൈലജ ടീച്ചർ (കൂത്ത്പറമ്പ്), എ.എൻ ഷംസീർ (തലശ്ശേരി), സി.കെ നാണു (വടകര), പാറക്കൽ അബ്ദുല്ല (കുറ്റ്യാടി), ഇ.കെ വിജയൻ (നാദാപുരം), പുഴയുടെ തീരഭാഗങ്ങൾ ഉൾപ്പെടുന്ന ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ എന്നിവരെയടക്കം പങ്കെടുപ്പിച്ച്, 2021 ഫെബ്രുവരി 14 ന് മാഹിയിൽ വെച്ച് ജനകീയ മയ്യഴിപ്പുഴ കൺവെൻഷൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

പുഴയെ കുറിച്ചുള്ള പ്രാഥമിക പഠന റിപോർട്ടും സമിതിക്ക് ബൈലോയും സ്ഥിരം ഭാരവാഹികളും കൺവെൻഷനോടെ നിലവിൽ വരുത്താൻ തീരുമാനിച്ചു. കൺവെൻഷന്റെ പ്രചരണാർത്ഥം അതാത് പ്രദേശങ്ങളിൽ പ്രാദേശിക കൂട്ടായ്മകളും കലാപരിപാടികളും ശുചീകരണ യജ്ഞങ്ങളും സംഘടിപ്പിക്കാൻ ധാരണയായി.

വിജയൻ കൈനടത്ത് അധ്യക്ഷനായ യോഗത്തിൽ, വിവിധ പ്രദേശങ്ങളിലെ പുഴയുടെ അവസ്ഥയുടെ വിവരണം ദേവദാസ് മത്തത്ത്, സംഘടനയുടെ രൂപീകരണ ലക്ഷ്യങ്ങളും രൂപവും ഷൗക്കത്ത് അലി എരോത്ത് എന്നിവർ അവതരിപ്പിച്ചു. അംഗങ്ങളുടെ തുറന്ന ചർച്ച നടന്ന യോഗത്തിൽ കെ.ഇ. സുലോചന (ആശ്രയ) സ്വാഗതവും സി.കെ രാജലക്ഷ്മി (സാമൂഹ്യ മയ്യഴി) നന്ദിയും പറഞ്ഞു.

മയ്യഴിപ്പുഴ അഡ്ഹോക് സമിതി

 1. ചെയർമാൻ: വിജയൻ കൈനടത്ത് മാഹി
 2. വർക്കിങ് ചെയർമാൻ (കോർഡിനേഷൻ, മീഡിയ): ഷൗക്കത്ത് അലി എരോത്ത് നാദാപുരം
 3. വൈസ് ചെയർമാൻമാർ:
  സുധീർ കേളോത്ത് ന്യൂമാഹി
  കെ.ഇ. സുലോചന പാറാൽ
  രാജൻ പികെ കരിയാട്
  കെകെ ഭരതൻ പാനൂർ
 4. സെക്രട്ടറി – ഓർഗനൈസേഷൻ (സംഘടന / യോഗം):
  സി.കെ രാജലക്ഷ്മി

ജോയിന്റ് സെക്രട്ടറിമാർ:
ശ്രീജിത്ത് കൈവേലി
ശരീഫ് ഒ.ടി വാണിമേൽ

 1. സെക്രട്ടറി – പുഴപഠനം:
  ഡോ. പി. ദിലീപ് കോട്ടേമ്പ്രം

ജോയിന്റ് സെക്രട്ടറിമാർ:
ഡോ. എം.കെ മധുസൂദനൻ കരിയാട്
മഹിജ തോട്ടത്തിൽ അഴിയൂർ

 1. സെക്രട്ടറി – പ്രോഗ്രാം (കൺവെൻഷൻ, ഇവന്റ് etc):
  ലിബാസ് ബി മാങ്ങാട്

ജോയിന്റ് സെക്രട്ടറിമാർ:
ഷാജി കൊള്ളുമ്മൽ ന്യൂമാഹി
പ്രശാന്ത് ഒളവിലം ചൊക്ലി

 1. ട്രഷറർ: ദേവദാസ് മത്തത്ത് കരിയാട്

എക്സിക്യൂട്ടീവ് അംഗങ്ങൾ:
ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബൈലോ നിലവിൽ വരുന്നത് വരെ, മയ്യഴിപ്പുഴ സംരക്ഷണ അഡ്‌ഹോക് സമിതി രൂപീകരിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: