പത്തനംതിട്ട: മാലിന്യമുക്ത ഹരിത പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരത്തെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി രാത്രികാല സ്കോഡിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കോഡിന്റെ പ്രവർത്തനോൽഘാടനം നഗരസഭാ ചെയർമാൻ അഡ്വ .സക്കീർഹുസൈൻ നിർവഹിച്ചു.
നഗരസഭാ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെറി അലക്സ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷെമീർ എസ്, കൗൺസിലർ പി കെ അനീഷ്, ഹെൽത്ത് സൂപ്പർവൈസർ ബാബുകുമാർ ,ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു ജോർജ് ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപു, സിവിൽ ഡിഫൻസ് വാളൻന്റേഴ്സ്, എന്നിവർ നേതൃത്വം നൽകി .
വരുംദിവസങ്ങളിൽ നഗരസഭാ പ്രദേശങ്ങളിൽ മലിന്യo തള്ളുന്നവർക്കെതിരെ പ്രോസിക്യൂഷ നുൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കുന്നതാണ്.
പത്തനംതിട്ട നഗരസഭ, പോലീസ് ഡിപ്പാർട്ടുമെന്റ് ,ആർ ടി ഒ ,ഫയർ ഫോഴ്സ് എന്നി ഡിപ്പാർട്ടുമെന്റുകളുടെ സംയുക്ത സഹകരണത്തിലാണ് സ്കോഡിന്റെ പ്രവർത്തനം.
.ഇന്നലെ നടത്തിയ പരിശോധനയിൽ പൊതുനിരത്തിൽ മാലിന്യം വലിച്ചെറിഞ്ഞ മൂന്നു വാഹനങ്ങൾ മൂന്നു ഫ്ലാറ്റുകൾ അഞ്ച് വീടുകൾ എന്നിവരെ കണ്ടെത്തി നോട്ടീസ് നൽകി. വരുംദിവസങ്ങളിലും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാത്രികാല പരിശോധനകൾ നടത്തുന്നതും കുറ്റക്കാർക്കെതിരെ പിഴ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ ടി.സക്കീർ ഹുസൈൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് എന്നിവർ അറിയിച്ചു.